ഭിന്നശേഷിക്കാര്‍ക്ക് അരൂര്‍ ക്ഷേത്രം കവലയില്‍ ബങ്ക് അനുവദിക്കണമെന്ന്
അരൂര്‍: ഭിന്നശേഷിക്കാര്‍ക്ക് അരൂര്‍ ക്ഷേത്രം കവലയില്‍ ബങ്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സാന്ത്വനം ഫൗണ്ടേഷന്‍ പഞ്ചായത്ത് പ്രസിഡന്ററിന് കത്തു നല്‍കി.
ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ സാന്ത്വനം ഫൗണ്ടേഷന്‍ രുപംകൊടുത്ത ആദ്യ സംരംഭമായ പാലിയം വാഷിംഗ് പൗഡര്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ക്ഷേത്ര കവലയില്‍ ഒരു ബങ്ക് അനുവദിക്കണമെന്ന് സംഘം ആവശ്യപ്പെട്ടത്.
സ്വന്തമായ ഒരു വിപണന കേന്ദ്രം ഇല്ലാത്തത് ഇവര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ഭിന്നശേഷിക്കാരായ സഹോദരങ്ങള്‍ വീടിന്റെ അകത്തളങ്ങളില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാതെ നിരവധി സഹജീവികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇതത്തരത്തില്‍ ഒരു വാഷിംഗ് പൗഡര്‍ പുറത്തിറങ്ങിയത്. അരൂര്‍ ക്ഷേത്രം കവലക്ക് സമീപം എരിയകുളത്തിന്റെ വടക്കുഭാഗത്തുളള പുറംമ്പോക്കു ഭൂമിയിലാണ് പഞ്ചായത്ത് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ബങ്കുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നത്.
ഭിന്നശേഷിക്കാരെ ഉദ്യേശിച്ചാണ് ഇവിടെ ഇത്തരം പദ്ധതിക്ക് രൂപം നല്‍കിയത്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്ഥമായി ഭിന്നശേഷിക്കാരുടെ പേരിലുള്ള ബങ്കുകള്‍ മറ്റുള്ളവര്‍ എഴുതിവങ്ങി ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.
ഉപയോഗിക്കുന്നതും ഉപയോഗിക്കാത്തതുമായ ബങ്കുകള്‍ ഇവിടെയുണ്ട്. രാഷ്ട്രീയ സ്വാധിനമാണ് ഇത്തരത്തില്‍ പ്രവത്തിക്കുന്നവരില്‍ എടപടി ഇടുക്കുന്നതിന് അധിക്യതര്‍ മടി കാണിക്കുന്നത്.
ഒരു മാസത്തിനുള്ളില്‍ പരിതിക്ക് പരിഹാരം കണ്ടില്ലങ്കില്‍ ശക്തമായ സമരപരിപാടിക്ക് രൂപം നല്‍കുമെന്ന് സംഘടനാ സെക്രട്ടറി വി.ആര്‍ ദിലീപ്കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."