HOME
DETAILS

ഇസ്‌റാഈല്‍ അധിനിവേശം വ്യാപിപ്പിക്കല്‍: ഒടുവില്‍ ഇന്ത്യയും അപലപിച്ചു; യു.എന്‍ ഇറക്കിയ പുതിയ പ്രസ്താവനയില്‍ ഇന്ത്യയടക്കം 100 ഓളം രാജ്യങ്ങള്‍ ഒപ്പുവച്ചു

  
Web Desk
February 19, 2026 | 9:30 PM

India Joins Global Condemnation of Israeli Settlement Expansion

ന്യൂയോര്‍ക്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ നടത്തുന്ന ഏകപക്ഷീയമായ നടപടികളെയും നിയമവിരുദ്ധമായ കൈയേറ്റം വ്യാപിപ്പിക്കാനുള്ള നീക്കങ്ങളെയും അപലപിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 100ലധികം രാജ്യങ്ങളും ആഗോള സംഘടനകളും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇന്ത്യയും ഒപ്പുവച്ചു. ഫലസ്തീന്‍ യു.എന്‍ മിഷന്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ ഇസ്‌റാഈലിന്റെ നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. വെസ്റ്റ് ബാങ്കിലെ ഇസ്‌റാഈലിന്റെ നിയമവിരുദ്ധ സാന്നിധ്യം വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഏകപക്ഷീയമായ തീരുമാനങ്ങളെ ശക്തമായി അപലപിക്കുവെന്നും ഇത്തരം നടപടികള്‍ ഇസ്‌റാഈല്‍ ഉടന്‍ പിന്‍വലിക്കണമെന്നും പ്രസ്താവനയില്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ആദ്യം 85 രാജ്യങ്ങള്‍ ചേര്‍ന്ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇന്ത്യ ഉള്‍പ്പെട്ടിരുന്നില്ല. ഇത് ഇന്ത്യയിലും ആഗോളതലത്തിലും വിവാദത്തിനിടയാക്കിയിരുന്നു. എന്നാല്‍, പിന്നീട് നൂറിലധികം രാജ്യങ്ങളായി ഈ പട്ടിക ഉയര്‍ന്നപ്പോള്‍ ഇന്ത്യയും ഇതില്‍ പങ്കാളിയാവുകയായിരുന്നു.
1967 മുതല്‍ ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയ കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ പ്രദേശങ്ങളുടെ സ്വഭാവത്തിലോ ജനസംഖ്യാപരമായ ഘടനയിലോ മാറ്റം വരുത്താനുള്ള ഏതൊരു നീക്കത്തെയും സംയുക്ത പ്രസ്താവന തള്ളിക്കളഞ്ഞു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ഏക പോംവഴിയെന്ന് പ്രസ്താവന ആവര്‍ത്തിച്ചു. 
യൂറോപ്യന്‍ യൂനിയന്‍, അറബ് ലീഗ്, ഒ.ഐ.സി എന്നീ സംഘടനകളും ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, ഓസ്‌ട്രേലിയ, കാനഡ, സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, തുര്‍ക്കി, ബ്രസീല്‍, ബെല്‍ജിയം, ബോസ്‌നിയ, കാനഡ, കൊളംബിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഇറ്റലി,ന്യൂസിലാന്‍ഡ്, നോര്‍വെ, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, ശ്രീലങ്ക, സ്വീഡന്‍, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.
സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഫലസ്തീന്‍ രാഷ്ട്രമെന്ന നിലപാടിനെ ഇന്ത്യ എക്കാലത്തും പിന്തുണച്ചിട്ടുണ്ട്. 1988ല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യമാണ് ഇന്ത്യ. 

Summary: : In a significant diplomatic move, India has joined over 100 countries and major global organizations in signing a joint statement issued at the United Nations, condemning Israel's unilateral actions and the expansion of illegal settlements in the occupied West Bank



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ഓഫിസുകളിൽ പോസ്റ്ററുകൾക്കും ബാനറുകൾക്കും നിരോധനം; കർശന നിർദ്ദേശവുമായി ഭരണപരിഷ്കാര വകുപ്പ്; ലംഘിച്ചാൽ മേധാവികൾക്കെതിരേ നടപടി

Kerala
  •  6 days ago
No Image

പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  6 days ago
No Image

'കൊള്ള' പരാമർശം: കേരളത്തെ പഠിപ്പിക്കാൻ മോദി വരേണ്ട, യാഥാർത്ഥ്യം ജനങ്ങൾക്കറിയാം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Kerala
  •  6 days ago
No Image

ഇനി പോരാട്ടം മലബാറിൽ; രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും; ആദ്യ പരിപാടി കണ്ണൂർ പൊലിസ് മൈതാനിയിൽ

Kerala
  •  6 days ago
No Image

മലയാളം പറഞ്ഞ്, സദസിനെ കൈയിലെടുത്ത് ബൃന്ദ കാരാട്ട്

Kerala
  •  6 days ago
No Image

സ്ത്രീകൾക്ക് സൗജന്യ യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായം; രാഹുൽ ഗാന്ധിയുടെ അഞ്ച് ഉറപ്പുകൾ ജനങ്ങളിലേക്ക്; ആലുവയിൽ ഇന്ദിരാ ഗ്യാരണ്ടി കാർഡ് വിതരണം ചെയ്ത് കെ.സി. വേണുഗോപാൽ

Kerala
  •  6 days ago
No Image

"കേരളത്തിൽ ബി.ജെ.പി ജയിക്കാനല്ല, കോൺഗ്രസ് തോൽക്കാനാണ് മോദിയുടെ ആഗ്രഹം"; പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Kerala
  •  6 days ago
No Image

എൽ.പി.ജി വിഹിതം ഉയർത്തിയെന്ന് പ്രഖ്യാപനം, പക്ഷേ വിതരണമില്ല; ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ഗ്യാസ് കമ്പനികൾക്ക് മുന്നിൽ സമരത്തിനൊരുങ്ങി കെ.എച്ച്.ആര്‍.എ

Kerala
  •  6 days ago
No Image

ഹജ്ജ് തീർത്ഥാടകരുടെ ശ്രദ്ധക്ക്: ഹജ്ജ് സുവിധ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി; സഹായത്തിന് ഹെൽപ്പ് ലൈൻ

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് വീട്ടിലെ വോട്ട് ഏപ്രിൽ 4 വരെ; ആദ്യദിനം 10,922 വോട്ടുകൾ; 7561 മുതിർന്നവരും 3361 ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തി

Kerala
  •  6 days ago