ചുരം ബദല്‍ റോഡ്: ഉദ്യോഗസ്ഥ സംഘം ഇന്ന് സന്ദര്‍ശിക്കും
താമരശേരി: ചുരം ബദല്‍ റോഡ് കണ്ടെത്തുന്നതിനായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, ജോര്‍ജ് എം. തോമസ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, ജില്ലാ കലക്ടര്‍ യു.വി ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ അടക്കമുള്ള ഉന്നതതല സംഘം ഇന്നു സ്ഥലം സന്ദര്‍ശിക്കും.
ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് സന്ദര്‍ശനം നടത്തുന്നത്.
രാവിലെ 8.30ന് ചിപ്പിലിത്തോട്ട് നിന്നാരംഭിച്ച് മരുതിലാവ് വഴി വനാതിര്‍ത്തിയിലെ നിര്‍ദിഷ്ട ബൈപാസിലൂടെയാണ് സന്ദര്‍ശനം. ഈ പാതക്ക് 14.4 കിലോമീറ്റര്‍ ദൈഘ്യമാണുള്ളത്.
8.74 കിലോമീറ്റര്‍ ഭാഗം കോഴിക്കോട് ജില്ലയിലും 5.70 കിലോമീറ്റര്‍ വയനാട് ജില്ലയിലുമാണ്. ഇതില്‍ 1.700 കിലോമീറ്റര്‍ മാത്രമാണ് വനഭൂമിയുടെ റോഡ് കടന്നുപോകുന്നത്.
നിര്‍ദിഷ്ട ബൈപാസ് സഡക് പദ്ധതിയിലോ ജില്ലാ പഞ്ചായത്ത് പദ്ധതിയിലോ ഉള്‍പ്പെടുത്തി എട്ട് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."