HOME
DETAILS

ഗുജറാത്തില്‍ ദലിത് യുവാവ് കുതിര വാങ്ങിയത് ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്ക് സഹിച്ചില്ല: നിരന്തരം ഭീഷണിപ്പെടുത്തി, ഒടുവില്‍ കൊന്നൊടുക്കി

  
backup
March 30, 2018 | 5:08 PM

dalit-man-killed-in-gujarat-for-riding-horse

ഭാവ്‌നഗര്‍: കുതിരയെ സൂക്ഷിക്കുകയും സവാരി നടത്തിയുമെന്നതിന്റെ പേരില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ദലിതനെ കൊന്നു. ഗുജറാത്തില് ഭാവ്‌നഗര്‍ ജില്ലയിലാണ് സംഭവം.

കുറ്റക്കാരെന്നു കരുതുന്ന മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. സംഭവത്തേത്തുടര്‍ന്ന് തിംപി ഗ്രാമം സംഘര്‍ഷാവസ്ഥയിലാണ്.

പ്രദീപ് രാത്തോഡ് എന്ന 21 കാരനാണ് 'ജാതിക്കൊല'യ്ക്ക് ഇരയായത്. രണ്ടു മാസം മുന്‍പാണ് പ്രദീപ് കുതിരയെ വാങ്ങിയത്. ഇതേത്തുടര്‍ന്ന് ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരില്‍ നിന്ന് പ്രദീപിന് ഭീഷണി നേരിട്ടിരുന്നു. വ്യാഴാഴ്ച രാത്രിയില്‍ പ്രദീപിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭീഷണിയെത്തുടര്‍ന്ന് പ്രദീപ് കുതിയരെ വില്‍ക്കാന്‍ തുനിഞ്ഞിരുന്നുവെന്നും താനാണ് പിന്തിരിപ്പിച്ചതെന്നും പിതാവ് കാലുഭായ് രാത്തോഡ് പറഞ്ഞു.

കുടുംബത്തിന്റെ ഫാമിലേക്ക് കുതിയുമായി പോയതായിരുന്നു പ്രദീപ്. തിരിച്ചുവന്ന് രാത്രി ഒന്നിച്ച് ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാണ് പോയത്. എന്നാല്‍ രാത്രി വൈകിയിട്ടും പ്രദീപ് തിരിച്ചെത്തിയില്ല. തുടര്‍ന്ന് ആശങ്കയോടെ അന്വേഷിക്കാന്‍ തുടങ്ങി. പിന്നീട് ഫാമിലേക്കു പോകുന്ന വഴിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നു. സമീപത്തു തന്നെ കുതിരയെയും അടിച്ചു കൊന്നിട്ടിട്ടുണ്ട്- പിതാവ് പറഞ്ഞു.

3000 ജനങ്ങളുള്ള ഗ്രാമത്തില്‍ 10 ശതമാനമാണ് ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധം; പ്രശസ്ത പഞ്ചാബി ഗായകന്‍ ര്‍ബീര്‍ സിങ് സോഹല്‍ അറസ്റ്റില്‍

National
  •  14 days ago
No Image

മുനമ്പം: വഖ്ഫ് ബോര്‍ഡിനെ പഴിചാരി മുഖ്യമന്ത്രി കരണംമറിയരുത്- പിഡിപി

Kerala
  •  14 days ago
No Image

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍, ധനമന്ത്രിയെ കാണും

Kerala
  •  14 days ago
No Image

കോയമ്പത്തൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന് പെട്രോള്‍ ബോംബ് എറിഞ്ഞു; അന്വേഷണം 

National
  •  14 days ago
No Image

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരൻ

Kerala
  •  14 days ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി തൃണമൂലിന്റെ അടിത്തറ ഇളക്കുന്നുവോ? ഇതുവരെ രാജിവെച്ചത് നൂറിലധികം നഗരസഭാ കൗണ്‍സിലര്‍മാര്‍ 

Kerala
  •  14 days ago
No Image

'ഒപ്പം നിന്നവര്‍ക്ക് നന്ദി, അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി';  ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു

Kerala
  •  14 days ago
No Image

ഹരിപ്പാട് പത്തൊമ്പതുകാരി പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം; പ്രതികരണവുമായി ഡോക്ടർ 

Kerala
  •  14 days ago
No Image

ബലി പെരുന്നാൾ പ്രമാണിച്ച് 2.77 കോടി ദിർഹമിന്റെ ‘ഈദിയ്യ’ സഹായവുമായി ദുബൈ; 11,700 ലധികം പേർക്ക് പ്രയോജനം ലഭിക്കും

uae
  •  14 days ago
No Image

ബീക്കന്‍ ലൈറ്റിട്ട് ആംബുലന്‍സില്‍ എം.ഡി.എം.എ കടത്ത്, സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; തൃശൂരില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  14 days ago