ഡമസ്‌കസിലെ ഇരട്ട സ്‌ഫോടനം; ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
ദോഹ: സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലുണ്ടായ ഇരട്ട സ്‌ഫോടനത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സിറിയയുടെ പരമാധികാരത്തിനും സമാധാനത്തിനും പിന്തുണ തുടരുമെന്നും ഖത്തര്‍ ആവര്‍ത്തിച്ചു.
വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, നിരപരാധികളായ ജനങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമവും ഭീകരപ്രവര്‍ത്തനങ്ങളും ഏത് രൂപത്തിലായാലും ഖത്തര്‍ പൂര്‍ണമായും തള്ളിക്കളയുന്നതായി അറിയിച്ചു. രാജ്യങ്ങളുടെ സുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങള്‍ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിന്ന് നേരിടേണ്ടതുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ദമസ്‌കസിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും ഖത്തര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും, ഈ ദുഷ്‌കരസമയത്ത് സിറിയന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു. സിറിയയുടെ സുരക്ഷയും സ്ഥിരതയും ഭൗമപരമായ അഖണ്ഡതയും സംരക്ഷിക്കുന്ന എല്ലാ നടപടികള്‍ക്കും ഖത്തറിന്റെ പിന്തുണ തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച ദമസ്‌കസിലെ തിരക്കേറിയ ഭാഗത്താണ് ഇരട്ട സ്‌ഫോടനം നടന്നത്. പ്രാഥമിക വിവരങ്ങള്‍ പ്രകാരം പാര്‍ക്ക് ചെയ്തിരുന്ന ഒരു വാഹനത്തിലും സമീപത്തെ മാലിന്യ ബിന്നിലുമാണ് സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിരുന്നത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായതായും സിറിയന്‍ അധികൃതര്‍ അറിയിച്ചു.
സംഭവത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശം പൂര്‍ണമായും വളഞ്ഞ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
സിറിയയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായത്. മേഖലയിലെ സുരക്ഷാ സാഹചര്യം വീണ്ടും ആശങ്കയിലാഴ്ത്തിയ സംഭവമായാണ് ഇതിനെ വിലയിരുത്തുന്നത്. ആക്രമണത്തെ അപലപിച്ച് നിരവധി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഖത്തറിന്റെ പ്രസ്താവനയും അതിന്റെ ഭാഗമായാണ് പുറത്തുവന്നത്.
Qatar has strongly condemned the twin explosions in Damascus, reaffirming its support for Syria’s security, stability, sovereignty, and expressing solidarity with the Syrian people.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."