ടെക്‌നോ പാര്‍ക്കിലെ യാത്രാ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കഠിനംകുളം: ടെക്‌നോ പാര്‍ക്കിലെ ജീവനക്കാരുടെ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന ആവിശ്യം ശക്തമാകുന്നു.
കെ.എസ്.ആര്‍.ടി.സി നിരവധി സര്‍വിസുകള്‍ പാര്‍ക്കിനുള്ളിലൂടെ നടത്തുന്നുണ്ടെങ്കിലും സര്‍വിസുകള്‍ക്ക് കൃത്യനിഷ്ഠതയില്ലന്നും മുടങ്ങുന്നതായും പരക്കേ ആക്ഷേപം നിലനില്‍ക്കേയാണ് പുതിയ ആവിശ്യവുമായി ടെക്കികളുടെ കൂട്ടായ്മയായ പ്രതിധ്വനി രംഗത്തെത്തിയിരിക്കുന്നത്.
നിരവധി സര്‍വിസുകള്‍ ടെക്കികളെ ലക്ഷ്യം വെച്ച് കെ.എസ്.ആര്‍.ടി.സി തുടക്കം കുറിച്ചെങ്കിലും പലതും ഇന്നില്ല. ദിവസം കഴിയുംതോറും ഏറി വരുന്ന യാത്രാ ബുദ്ധിമുട്ടുകള്‍ ടെക്കികളെ വലക്കുകയാണ്.
സ്ത്രീകളെയാണിത് കൂടുതലും ബാധിക്കുന്നത്.
ജില്ലക്കകത്ത് നിന്നും സമീപ ജില്ലകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി വഴി പാര്‍ക്കില്‍ ജോലിക്കെത്തുന്നത് നൂറ് കണക്കിന് ജീവനക്കാരാണ്. ഇവര്‍ക്ക് സമയത്തിന് ജോലിക്കെത്താനോ തിരിച്ച് വീട്ടിലെത്താനോ കഴിയുന്നില്ലന്നാണ് പരാതി. യാത്രാ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിധ്വനി ഭാരവാഹികള്‍ അധികൃതരെ സമീപിച്ചു.
ബൈപ്പാസ് വഴി തുബ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലേക്കും ചന്തവിള കിന്‍ഫ്ര വീഡിയോ പാര്‍ക്കിലേക്കും രാവിലെയും വൈകിട്ടും ബസ് സര്‍വിസ് അനുവദിക്കുക, ടെക്‌നോപാര്‍ക്കില്‍ നിന്ന് കോട്ടയത്തേക്ക് എം.സി റോഡിലൂടെ എല്ലാ വെള്ളിയാഴ്ചയും പുതിയ ബസ് അനുവദിക്കുക, എല്ലാ ദിവസവും രാവിലെ കാട്ടാക്കടയില്‍ നിന്ന് പാളയം, ബൈപാസ്, ഇന്‍ഫോസിസ്, ടെക്‌നോപാര്‍ക്ക് വഴി രാവിലെ 9.30 ഓട് കൂടി എത്തുന്ന രീതിയിലും ടെക്‌നോപാര്‍ക് ബാക്ക് ഗേറ്റ് വഴി കഴക്കൂട്ടത്തേക്കും വൈകുന്നേരം ഇതേ വഴി തിരിച്ചു കാട്ടാക്കടയിലേക്കും ആറ് മണിക്ക് കഴക്കൂട്ടത്ത് നിന്നു പുറപ്പെടുന്ന രീതിയിലും പുതിയ ബസ് സര്‍വിസ് ആരംഭിക്കുക, എ.സി ലോ ഫ്‌ലോര്‍ ബസ് കൃത്യമായി ഓടാന്‍ നടപടികള്‍ കൈക്കൊള്ളുക, രാവിലെ വട്ടിയൂര്‍ക്കാവില്‍ നിന്ന് തുടങ്ങി പാളയം ബൈപാസ് വഴി കഴക്കൂട്ടത്തെക്കു പുതിയ ബസ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളാണ് അധികൃതര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."