മുഖാരി, മൂവാരി സമുദായത്തെ പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെടുത്തും: മന്ത്രി
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ വടക്കന്മേഖലകളിലും കാസര്‍കോട് ജില്ലയിലുമായി അധിവസിച്ചുവരുന്ന മുഖാരി, മൂവാരി സമുദായത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി എ.കെ ബാലന് നിയമയസഭയില്‍ അറിയിച്ചു.
കിര്‍ത്താഡ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശ ലഭിക്കുന്നമുറക്കായിരിക്കും ഇക്കാര്യം പരിഗണിക്കുക.
നിലവില്‍ മുഖാരിമൂവാരി സമുദായം കേന്ദ്ര ഒ.ബി.സി പട്ടികയിലാണ്. സംസ്ഥാന ഒ.ബി.സി ലിസ്റ്റില്‍ ഇവരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ പരിഗണനയിലാണ്. ഈ വിഭാഗത്തെ സംബന്ധിച്ച് നരവംശ ശാസ്ത്രപരവും സാമൂഹ്യ അവസ്ഥ സംബന്ധിച്ചതുമായ കിര്‍ത്താഡ്സിന്റെ വിശദമായ പഠന റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ പിന്നാക്ക വിഭാഗ കമ്മിഷന് ലഭ്യമാകും.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന് ശിപാര്‍ശ നല്‍കുന്നതിന് അനുസരിച്ച് മുഖാരിമൂവാരി സമുദായത്തെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."