എസ്.കെ.ജെ.എം ജില്ലാ സമ്മേളനം:നാലു മേഖലകളിലായി സന്ദേശയാത്ര 10ന്
കോഴിക്കോട്: 'വിജ്ഞാനം, പൈതൃകം, സമര്‍പ്പണം' പ്രമേയത്തില്‍ ഈ മാസം 14 മുതല്‍ 17 വരെ കോഴിക്കോട് ശംസുല്‍ ഉലമ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 10ന് സന്ദേശയാത്ര നടത്തും. നാലു മേഖലകളിലായി നാലു ക്യാപ്റ്റന്‍മാരുടെ നേതൃത്വത്തിലാണ് യാത്ര.
തെക്കന്‍ മേഖലാ യാത്ര ചെലവൂരില്‍ നിന്ന് തുടങ്ങി കോഴിക്കോട് സിറ്റി, വെസ്റ്റ്, പന്നിയങ്കര, ബേപ്പൂര്‍, നല്ലളം ഫറോക്ക്, രാമനാട്ടുകര, പന്തീരാങ്കാവ്, മാങ്കാവ്, പെരുമണ്ണ, കുറ്റിക്കാട്ടൂര്‍, മാവൂര്‍, പാഴൂര്‍ എന്നീ റെയ്ഞ്ച് കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം പൊതുസമ്മേളനത്തോടെ കുന്ദമംഗലത്ത് സമാപിക്കും. നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ ഫൈസി മലയമ്മ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
വടക്കന്‍ മേഖലാ യാത്ര ഉള്ള്യേരിയില്‍ നിന്ന് തുടങ്ങി നടുവണ്ണൂര്‍, പേരാമ്പ്ര, കടിയങ്ങാട്, ചേരാപുരം, ആയഞ്ചേരി, കടമേരി, തിരുവള്ളൂര്‍, കക്കട്ടില്‍, കല്ലാച്ചി, നാദാപുരം, പാറക്കടവ്, ഭൂമിവാതുക്കല്‍ എന്നീ റെയ്ഞ്ച് കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം കുറ്റ്യാടിയില്‍ സമാപിക്കും. അലവി ദാരിമി കുഴിമണ്ണ, മുഹമ്മദ് റഹ്മാനി തരുവണ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
മധ്യമേഖലാ യാത്ര പുറക്കാട്ടിരിയില്‍ നിന്ന് തുടങ്ങി തിരുവങ്ങൂര്‍, കൊയിലാണ്ടി, അരിക്കുളം, മേപ്പയൂര്‍, പാറപ്പള്ളി, നന്തി, പയ്യോളി മണിയൂര്‍-കുന്നത്ത്കര, വടകര, ഓര്‍ക്കാട്ടേരി എന്നീ റെയ്ഞ്ച് കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം വില്യാപ്പള്ളിയില്‍ സമാപിക്കും. റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, ശുഐബ് ദാരിമി വാരാമ്പറ്റ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
കിഴക്കന്‍ മേഖലായാത്ര ചെറുവാടിയില്‍ നിന്ന് തുടങ്ങി മലയമ്മ, മുക്കം, തിരുവമ്പാടി, ഓമശ്ശേരി, വാവാട്-നെല്ലാങ്കണ്ടി, കൊടുവള്ളി, ആരാമ്പ്രം, മടവൂര്‍, കാക്കൂര്‍-പാവണ്ടൂര്‍, എളേറ്റില്‍, താമരശ്ശേരി, പുതുപ്പാടി, പൂനൂര്‍ എന്നീ റെയ്ഞ്ച് കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ഉണ്ണികുളത്ത് സമാപിക്കും. ഉമര്‍ ഫൈസി മുക്കം, മുസ്തഫ അശ്‌റഫി കക്കുപ്പടി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. യാത്രയെ സ്വീകരിക്കാന്‍ എല്ലാ റെയ്ഞ്ച് കേന്ദ്രങ്ങളിലും സ്വാഗതസംഘം രൂപീകരിച്ച് വിപുലമായ തയാറെടുപ്പുകള്‍ നടന്നുവരികയാണ്.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."