ഭക്ഷ്യ സുരക്ഷ ഓഫിസ് പള്ളുരുത്തിയിലേക്ക് മാറ്റുന്നു
മട്ടാഞ്ചേരി: കൊച്ചി സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷ വിഭാഗം ഓഫിസ് പള്ളുരുത്തിയിലേക്ക് മാറ്റുന്നു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക. കൊച്ചി നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളാണ് കൊച്ചി സര്‍ക്കിളിന് കീഴില്‍ വരിക. ചെല്ലാനം, കുമ്പളങ്ങി, പള്ളുരുത്തി, തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി തുടങ്ങിയ പ്രദേശങ്ങളിലെ കച്ചവടക്കാര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനും രജിസ്ട്രേഷനുമായി നേരത്തേ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനെയായിരുന്നു ആശ്രയിച്ചിരുന്നത്.
ഇത് ഏറെ ബുദ്ധിമുട്ടുകള്ക്കിടയാക്കിയിരുന്നു. തൃപ്പൂണിത്തുറയില്‍ പോയി വരുമ്പോള്‍ ഒരു ദിവസമാണ് പാഴായിരുന്നത്.മാത്രമല്ല ലൈസന്‍സ്, രജിസ്ട്രേഷന് നടപടികള്‍ ഒരു ദിവസം കൊണ്ട് തീരുന്നതുമല്ല. ഇത് മൂലം പല ദിവസങ്ങളും ഇത്രയും ദൂരം യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ ഓഫിസ് പള്ളുരുത്തിയില്‍ വരുന്നതോടെ ഇതിന് മാറ്റം വരികയാണ്. കൊച്ചി മണ്ഡലം നിവാസികളുടെ കൈയെത്താ ദൂരത്ത് ഭക്ഷ്യ സുരക്ഷ വിഭാഗം സര്‍ക്കിള്‍ ഓഫിസ് വരുന്നതോടെ കച്ചവടക്കാരുടെയും പുതിയ സംരംഭകരുടേയും ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുകയാണ്. വ്യാഴായ്ച രാവിലെ പത്ത് മണിക്ക് കെ.ജെ.മാക്സി എം.എല്‍.എ ഓഫിസിന്റെ ഉദ്ഘാടനം ചെയ്യും. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.എസ് പീതാംബരന് അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."