കഞ്ഞിക്കുഴി വാഹനാപകടം: പൊലിസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സി.പി.ഐ പ്രതിഷേധം
മുഹമ്മ: വാഹന പരിശോധനയ്ക്കിടെ രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സി പി ഐ പ്രക്ഷോഭം തുടങ്ങി. കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലൂഥര്‍ ജംഗ്ഷനില്‍ ബഹുജന ധര്‍ണ നടത്തി.
സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഇടതുസര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് പോലീസ് പ്രവര്‍ത്തിച്ചത്. അപകടത്തില്‍ ഭാര്യയെ നഷ്ടപ്പെട്ട ഷേബുവിനെതിരെ കേസെടുത്തത് ശരിയായില്ല. സംഭവം കൈകാര്യം ചെയ്യുന്നതിലും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിലും പോലീസ് വീഴ്ച വരുത്തിയതായും അദ്ദേഹം പറഞ്ഞു.
സി.പി.ഐ ചേര്‍ത്തല തെക്ക് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം എന്‍. ബാലചന്ദ്രന്‍, ജില്ലാ കമ്മറ്റി അംഗം ആര്‍.സുഖലാല്‍, കെ.ബി ഷാജഹാന്‍, എം.ഡി അനില്‍കുമാര്‍, എന്‍.ശ്രീകുമാര്‍, വി.പ്രസന്നന്‍, വി.മധു തുടങ്ങിയവര്‍ സംസാരിച്ചു.
അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."