ഡോ. കെ. മാധവന്‍കുട്ടിയുടെ സ്മാരകം കോഴിക്കോട്ട് ഉയരണം: ഒ. രാജഗോപാല്‍
കോഴിക്കോട്: ഡോ. കെ. മാധവന്‍കുട്ടിയുടെ ചിന്തകളെയും സ്വപ്നങ്ങളെയും സമഗ്രമായി സാക്ഷാത്കരിക്കുന്ന സമുചിത സ്മാരകം കോഴിക്കോട്ട് ഉയരണമെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ നടന്ന ഡോ. കെ. മാധവന്‍കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസ് അധ്യക്ഷനായി.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി ദാസന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, സ്വാതന്ത്ര്യസമര സേനാനി തായാട്ട് ബാലന്‍, ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍ എ.കെ.ബി നായര്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന അധ്യക്ഷന്‍ കമാല്‍ വരദൂര്‍, പി.വി ഗംഗാധരന്‍, ഡോ. കെ. മൊയ്തു, ഡോ. എ. അച്യുതന്‍, യു. ഗോപാല്‍ മല്ലര്‍, ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. സി. മഹേഷ്, അനൂപ് കുന്നത്ത് സംസാരിച്ചു. പി. ബാലഗോപാല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."