HOME
DETAILS

ഹജ്ജ് 2025: വെയ്റ്റിങ് ലിസ്റ്റില്‍ 1711 വരെയുള്ളവര്‍ക്ക് അവസരം; രണ്ടാം ഗഡു ഡിസംബര്‍ 16നകം അടക്കണം

  
Web Desk
November 27, 2024 | 4:42 AM

Hajj 2025 Up to 1711 people on the waiting list have the chance

കൊണ്ടോട്ടി: ഹജ്ജ് നറുക്കെടുപ്പില്‍ വെയ്റ്റിങ് ലിസ്റ്റിലുള്‍പ്പെട്ട ക്രമനമ്പര്‍ ഒന്നു മുതല്‍ 1711 വരെയുള്ള അപേക്ഷകര്‍ക്ക് കൂടി തീര്‍ഥാടനത്തിന് അവസരം ലഭിച്ചു. വെയ്റ്റിങ് ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ഡിസംബര്‍ 16ന് മുമ്പായി ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,72,300 രൂപ അടക്കണം. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ബ്രാഞ്ചിലോ ഓണ്‍ലൈന്‍ ആയോ പണമടക്കാവുന്നതാണ്.
ഇവര്‍ പണമടച്ച പേഇന്‍ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്‌ക്രീനിങ് ആന്‍ഡ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (ഗവ. അലോപ്പതി ഡോക്ടര്‍ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയില്‍ അപേക്ഷകനും, നോമിനിയും ഒപ്പിടണം) ഡിസംബര്‍ 18നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ സമര്‍പ്പിക്കണം.

അതേസമയം, ഹജ്ജിന് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ രണ്ടാം ഗഡു തുകയായ 1,42,000 രൂപ ഡിസംബര്‍ 16 നകം അടക്കണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. ബാക്കി അടയ്‌ക്കേണ്ട സംഖ്വ, വിമാന ടിക്കറ്റ് നിരക്ക്, സഊദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എംബാര്‍ക്കേഷന്‍ അടിസ്ഥാനത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കും.

മെഹ്‌റം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊണ്ടോട്ടി: മെഹ്‌റമില്ലാത്ത സ്ത്രീകള്‍ക്കായി നീക്കിവച്ച സീറ്റിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെ 500 സീറ്റുകളാണുള്ളത്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പ് നടത്തും. അപേക്ഷിക്കാന്‍ യോഗ്യരായ സ്ത്രീകള്‍ ഡിസംബര്‍ ഒമ്പതിനകം കേന്ദ്ര ഹജ്ജ് കമ്മറ്റി വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിച്ച് രേഖകള്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. ജീവിതത്തിലൊരിക്കലും ഹജ്ജ് കമ്മിറ്റി മുഖേനയോ പ്രൈവറ്റായോ മറ്റേതെങ്കിലും രീതിയിലോ ഹജ്ജ് ചെയ്തിട്ടില്ലാത്തവരായിരിക്കണം. അപേക്ഷകര്‍ക്ക് 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. അപേക്ഷയില്‍ പുരുഷ മെഹ്‌റവുമായുള്ള ബന്ധം വ്യക്തമാക്കണം. ബന്ധം തെളിയിക്കുന്ന രേഖ അപ് ലോഡ് ചെയ്യുകയും വേണം. ഒരു കവറില്‍ പരമാവധി അഞ്ച് പേരായതിനാല്‍ നിലവില്‍ അഞ്ച് പേരുള്ള കവറുകളില്‍ മെഹ്‌റം ക്വാട്ട അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയില്ല.

Hajj 2025: Up to 1711 people on the waiting list have the chance

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  9 days ago
No Image

എസ്.ഐ.ആര്‍, തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  9 days ago
No Image

യുഎഇ ദേശീയ ദിനം: ഔദ്യോ​ഗിക ഈദ് അൽ ഇത്തിഹാദ് ​ഗാനം പുറത്തിറക്കി

uae
  •  9 days ago
No Image

മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങാൻ 1.10 കോടി: അനുമതി നൽകി ധനവകുപ്പ്

Kerala
  •  9 days ago
No Image

നിലമ്പൂരിൽ 32 കിലോ ചന്ദനം പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

Kerala
  •  9 days ago
No Image

സാങ്കേതിക തകരാർ: 160 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ട്രിച്ചിയിൽ തിരിച്ചിറക്കി

uae
  •  9 days ago
No Image

വാക്കേറ്റത്തിന് പിന്നാലെ അതിക്രമം: നിലമ്പൂരിൽ വീടിന് മുന്നിലിട്ട കാർ കത്തിച്ചു; പ്രതികൾക്കായി വലവിരിച്ച് പൊലിസ്

Kerala
  •  9 days ago
No Image

മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; രോഗി മരിച്ചു; ബന്ധുക്കൾക്ക് പരുക്ക്

Kerala
  •  9 days ago
No Image

അഴിമതിക്കെതിരെ കർശന നടപടിയുമായി സഊദി: 112 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

latest
  •  9 days ago
No Image

ചരിത്രത്തിലെ കൊളോണിയൽ വിരുദ്ധ പടനായകനെ ഹിന്ദുത്വവാദികൾ മതഭ്രാന്തനാക്കിയത് എന്തിന്? നമ്മൾ അറിഞ്ഞിരിക്കേണ്ട ടിപ്പു സുൽത്താൻ | Tipu Sultan

Trending
  •  9 days ago