കണ്ണടച്ച് അധികൃതര്‍: അരൂരില്‍ വൈദ്യുതി മുടക്കം പതിവ്
അരൂര്‍: അരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചന്തിരൂര്‍ ,എഴുപുന്ന, നീണ്ടകര പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. കഴിഞ്ഞ രാത്രി വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുക്കള്‍ കഴിഞ്ഞിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകാത്തതിനെതിരേ പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു.
എഴുപുന്ന, ചന്തിരൂരില്‍ പ്രദേശത്തുനിന്ന് നിരവധി വീട്ടമ്മമാര്‍ അടക്കം അമ്പതോളം ആളുകളാണ് അന്ന് പ്രതിഷേധവുമായി കെ.എസ്.ഇ.ബി ഓഫിസില്‍ എത്തിയത്. തുടര്‍ന്ന് അരൂര്‍ പൊലിസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ പിരിഞ്ഞു പോവുകയായിരുന്നു. വൈദ്യുതി ഇല്ലാത്തെ കാര്യം അറിക്കാന്‍ കെ എസ് ഇ ബി ലാന്റ് ഫോണിലേക്ക് വിളിച്ചാല്‍ കോള്‍ വെയിറ്റിങ്ങ് എന്നു പറയുന്നതല്ലാതെ ബന്ധപെട്ട അധികാരികളെ കിട്ടാറില്ലെന്ന് നാട്ടുക്കാര്‍ പറയുന്നു. ചന്തിരൂര്‍ പ്രദേശത്ത് വൈദ്യുതി മുടക്കത്തിന്റെ കാരണം കണ്ടെത്താന്‍ പോലും അധികൃതര്‍ക്ക് കഴിയുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇതുമൂലം അതിരാവിലെ ജോലിക്ക് പോകുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്. അതേസമയം വൈദ്യുതി മുടക്കം പതിവാകുന്ന സാഹചര്യത്തില്‍ വൈദ്യുതി വകുപ്പ് മേധാവികള്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ജനങ്ങള്‍.
എന്നാല്‍ 11 കെ.വിയിലെ തകരാറുമൂലം വൈദ്യുതി ലൈന്‍ മാറ്റുന്നതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്ന് ജീവനക്കാര്‍ പറയുമ്പോഴും അത് പരിഹരിക്കാന്‍ മൂന്നുദിവസം കഴിഞ്ഞിട്ടും അധികൃതര്‍ക്ക് കഴിയാത്തത് ജനങ്ങളുടെ ഇടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. വാര്‍ത്താ മാധ്യമങ്ങളിലൂടെ വൈദ്യുതി മുടക്കം ജനങ്ങളെ അറിയിക്കണമെന്ന നിര്‍ദേശം പാലിക്കാറില്ലെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."