വാനരന്മാര്ക്ക് കെണി ഒരുക്കി വനപാലകര്‍; ഒടുവില്‍ നിരാശയോടെ മടക്കം
അമ്പലപ്പുഴ: കുഴപ്പക്കാരായ കുരങ്ങന്മ്മാരെ കുടുക്കാന്‍ കെണി ഒരുക്കി കാത്തിരുന്ന വനപാലകര്‍ ഒടുവില്‍ നിരാശയോടെ മടങ്ങി. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ തമ്പടിച്ചിരുന്ന ആക്രമകാരികളായ രണ്ട് കുരങ്ങന്മാരെ പിടിക്കൂടാനാണ് വനപാലകര്‍ കെണിയുമായി ഇന്നലെ എത്തിയത്.
വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എടുത്ത് കൊണ്ട് പോകുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്യുന്ന ഇവയെ പിടിക്കൂടണമെന്ന് ആവശ്യം ശക്തമായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഇവിടെ എത്തിയ കുരങ്ങന്മാര് വാര്‍ഡുകളില്‍ പ്രവേശിച്ച് ഭക്ഷണ സാധനങ്ങള്‍ എടുത്തു കൊണ്ടു പോകുന്നത് പതിവായിരുന്നു. എന്നാല്‍ ഇവ ആക്രമണ സ്വഭാവം കാട്ടി തുടങ്ങിയതോടെയാണ് പരാതി ഉയര്‍ന്നത്.
ആശുപത്രി സൂപ്രണ്ട് വനം വകുപ്പ് ഓഫിസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 3 മാസം മുമ്പ് വനപാലകര്‍ 4 അടിയോളം ഉയരവും 3 അടിയോളം വീതിയും മുള്ള കൂട് കൊണ്ട് കുരങ്ങുകള്‍ക്ക് കെണി ഒരുക്കിയങ്കിലും കുരങ്ങന്‍ന്മാര്‍ കെണിയുടെ പരിസരത്ത് പോലും വരാതെ മുങ്ങി.
പിന്നീട് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ദേശീയ പാതയില്‍ എത്തിയ കുരങ്ങന്മാര് മരത്തില്‍ കയറുകയും ഇത് വഴി കടന്ന് പോയ ചരക്ക് ലോറിയിലേക്ക് ചാടി ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു. എന്നാല്‍ വാനരന്മാര് വീണ്ടും പൊങ്ങിയ വിവരമറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എ.എസ്.ഐ ജോണിന്റെ നേതൃത്വത്തിലെത്തി കെണിയൊരുക്കിയെങ്കിലും നിരാശയോടെ മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."