ഇടതിനെ കൈവിട്ട് തൃക്കാക്കര
കാക്കനാട് : തൃക്കാക്കര നഗരസഭയില്‍ എല്‍.ഡി.എഫിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. സാബു ഫ്രാന്‍സിസ് വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതിനാല്‍ അദ്ദേഹത്തിനെതിരേ അവിശ്വാസ ചര്‍ച്ചയും വോട്ടെടുപ്പും നടന്നില്ല. വൈസ് ചെയര്‍മാനെതിരേ രാവിലത്തെ അവിശ്വാസ ചര്‍ച്ചക്ക് സി.പി.എം വിമതന്‍ എം.എം നാസര്‍ എത്തിയിരുന്നുവെങ്കിലും ഉച്ചക്ക് ശേഷം ചെയര്‍പേഴ്‌സനെതിരേ നടന്ന അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടുനിന്നു.
രാവിലെ ഒന്‍പതിനായിരുന്നു വൈസ് ചെയര്‍മാനെതിരെ അവിശ്വാസം തീരുമാനിച്ചിരുന്നത്. എന്നാല്‍ രാവിലെ എട്ടരയോടെ വൈസ് ചെയര്‍മാന്‍ രാജിക്കത്ത് സെക്രട്ടറിക്ക് സമര്‍പ്പിച്ചു. സെക്രട്ടറി പിഎസ് ഷിബു രാജി വിവരം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചതിനെ തുടര്‍ന്ന് അവിശ്വാസ ചര്‍ച്ചയും വോട്ടെടുപ്പും ഉപേക്ഷിക്കുകയായിരുന്നു. ഉച്ചക്ക് ശേഷം ചെയര്‍പേഴ്‌സനെതിരെ നടന്ന അവിശ്വാസ ചര്‍ച്ച എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസിലേക്ക് ആദ്യം കൂറുമാറിയ സി.പി.എം വിമത കൗണ്‍സിലര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തതതോടെ യു.ഡി.എഫിലെ 21 കൗണ്‍സിലര്‍മാരും കോണ്‍ഗ്രസിലേക്ക് പോയ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് ഉള്‍പ്പെടെ 22 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇതോടെ രണ്ടര വര്‍ഷത്തെ ഇടത് ഭരണത്തിന് വിരാമമായി. അതേ സമയം നഗരസഭയില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വരാന്‍ ഇനിയും 20 ദിവസത്തോളം കാത്തിരിക്കേണ്ടതിനാല്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരി കുര്യന് നഗരസഭ അധ്യക്ഷയുടെ അധിക ചുമതല നല്‍കി ഉത്തരവായി.
രണ്ട് വിമത കൗണ്‍സിലര്‍മാരുടെ പിന്തണയോടെ എല്‍.ഡി.എഫ് ഭരണത്തിനെതിരെ അവിശ്വാസം കൊണ്ട് വരാനായിരുന്നു യു.ഡി.എഫ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സി.പി.എം വിമതന്‍ എം.എം നാസര്‍ വിട്ട് നിന്നത് യു.ഡി.എഫ് പക്ഷത്ത് ആശങ്കക്ക് ഇടയാക്കി. വൈസ് ചെയര്‍മാന്‍ പദവി സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം എഴുതി നല്‍കണമെന്ന വിമത കൗണ്‍സിലര്‍ എം.എം നാസറിന്റെ ആവശ്യം യു.ഡി.എഫ് നിരാകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ചെയര്‍പേഴ്‌സനെതിരേ അവിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത്. രണ്ടരക്ക് തുടങ്ങിയ അവിശ്വാസ ചര്‍ച്ചയും വോട്ടെടുപ്പും ഒരുമണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി അവിശ്വാസം വിജയിച്ചതായി മുനിസിപ്പല്‍ ജോയിന്റ് ഡയറക്ടര്‍ രാം മോഹന്‍ റോയി പ്രഖ്യാപിച്ചു.
വൈസ് ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി വിമതന്മാര്‍ തമ്മിലുണ്ടായ കലഹമാണ് ഇടത് മുന്നണിക്ക് ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ഇടത് മുന്നണിയെ പിന്തുച്ചിരുന്ന സി.പി.എം വിമതന്‍ ഇതേത്തുടര്‍ന്ന് യു.ഡി.എഫിനൊപ്പം ചേര്‍ന്നതോടെ ഒരംഗത്തിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ഇടത് ഭരണത്തിനെതിരെ അവിശ്വാസത്തിന് കളമൊരുങ്ങി. ബജറ്റ് ചര്‍ച്ചയിലാണ് ഇടത് ഭരണസമതിക്ക് ഭൂരിപക്ഷമില്ലെന്ന് പരസ്യനിലപാട് സ്വീകരിച്ച് സി.പി.എം വിമതന്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്നത്. ഇതിനിടെ ഇടത് മുന്നണിക്കൊപ്പം ഉറച്ചു നിന്ന കോണ്‍ഗ്രസ് വിമതനും വൈസ് ചെയര്‍മാനുമായ സാബു ഫ്രാന്‍സിസ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത് കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു. സാബു ഫ്രാന്‍സിസ് തിരിച്ചെത്തിയതോടെ യു.ഡി.എഫ് ഭരണത്തില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം തനിക്ക് ലഭിക്കില്ലെന്ന് കണക്ക് കൂട്ടിയ സി.പി.എം വിതമന്‍ അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടുനിന്നതെന്നാണ് നേതാക്കള്‍ സംശയിക്കുന്നത്.
അതേ സമയം നഗരസഭ ഭരണം യു.ഡി.എഫിന് ലഭിക്കുമെന്ന് ഉറപ്പായതോടെ വൈസ് ചെയര്‍മാന്‍ സ്ഥാനം മുസ്‌ലിം ലീഗ് ആവശ്യപ്പെടും. കോണ്‍ഗ്രസ് വിമതന്‍ സാബു ഫ്രാന്‍സിസ് സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതും സി.പി.എം വിമതന്‍ എം.എം നാസര്‍ അവിശ്വാസ വോട്ടെടുപ്പില്‍ നിന്നും മാറി നിന്നതും ലീഗിന് അനുകൂല സാഹചര്യമായി. ആകെ 43 അംഗങ്ങളുള്ള നഗരസഭയില്‍ സാബു കോണ്‍ഗ്രസിലേക്ക് തിരിച്ചു വന്നതോടെ 17 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന് 18 ഉം മുസ്‌ലിം ലീഗിന്റെ നാല് അംഗങ്ങളും ഉള്‍പ്പെടെ യു.ഡി.എഫ് കക്ഷിനില 22 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."