HOME
DETAILS
MAL
വിദ്വേഷ പ്രസംഗം: എം.എല്‍.എക്കെതിരേ കേസ്
backup
April 12 2018 | 19:04 PM
ഹൈദരാബാദ്: വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ബി.ജെ.പി എം.എല്‍.എ ടി. രാജാസിങിനെതിരേ പൊലിസ് കേസെടുത്തു. ശ്രീരാമ നവമി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് മറ്റ് മതസ്ഥരെ അവഹേളിക്കുന്ന തരത്തില്‍ എം.എല്‍.എ പ്രസംഗിച്ചതെന്ന് പൊലിസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ചിലര്‍ നല്കിയ പരാതിയുടെ അടിസ്ഥനത്തിലാണ് പൊലിസ് കേസെടുത്തത്. 10 ദിവസത്തിനകം പൊലിസിന് മുന്‍പാകെ ഹാജരായി മൊഴി നല്കാന് രാജാസിങിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹൈദരാബാദ് സൗത്ത് ഡി.സി.പി വി. സത്യനാരായണ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."