HOME
DETAILS

ലോക്കപ്പ് മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ അഭ്യന്തര വകുപ്പ് ഒഴിയണമെന്ന് രമേശ് ചെന്നിത്തല

  
backup
April 13, 2018 | 5:56 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%a4%e0%b5%8d

 

പട്ടാമ്പി: സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന ലോക്കപ്പ് മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ അഭ്യന്തര വകപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍ നയിക്കുന്ന ജന മോചനയാത്രക്ക് പട്ടാമ്പിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്കപ്പുകള്‍ കൊലക്കളങ്ങളായി മാറി. ജനങ്ങളെ സംരക്ഷിക്കേണ്ട പൊലിസ് തന്നെ അവരെ മര്‍ദിച്ച് കൊല്ലുന്ന കാഴ്ചയാണ്. പൊലിസ് സ്റ്റേഷനിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് ജനം വിചാരിക്കുന്നത്.
പിണറായി സര്‍ക്കാര്‍ അധികാകാരത്തില്‍ വന്നശേഷം ആറു പേര്‍ ലോക്കപ്പ് മര്‍ദനത്തില്‍ മരിച്ചു. വാരാപ്പുഴയില്‍ ശീജിത് എന്ന യുവാവിനെ പൊലിസ് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ 23 രാഷ്ടീയ കൊലപാതകങ്ങളാണ് നടന്നത്.
പൊലിസ് സ്റ്റേഷനുകളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മാത്രമാണ് നീതി. ലഭിക്കുന്നത് പൊലിസിനെ രാഷ്ട്രീയവത്ക്കരിച്ചു. രാഷ്ട്രീയ പ്രതികാരം തീര്‍ക്കാന്‍ സര്‍ക്കാര്‍ പൊലിസിനെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങള്‍ അധ്യക്ഷനായി.
നേരത്തെ ജില്ലാ അതിര്‍ത്തിയായ കുമരനെല്ലൂരില്‍ ഡി.സി.സി പ്രസിഡന്റ്് വി.കെ.ശീകണ്ഠന്‍, വി.ടി.ബലറാം എം എല്‍ എ, കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍, കെ.വി മരക്കാര്‍, സി.എച്ച്.ഷൗക്കത്തലി, സി.ടി സെയ്തലവി, പി.വി.മുഹമ്മദാലി, പി.ബാലന്‍, പി.മാധവദാസ്, ബാബു നാസര്‍, ബ്ലോക്ക് പ്രസിഡന്റ്ുമാരായ പി.എ.വാഹിദ്, പി.ബാലകൃഷ്ണന്‍ എന്നിവര്‍ ജനമോചന യാത്രയെ സ്വീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ബസ്സില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  3 days ago
No Image

കിഫ്‌ബി മസാല ബോണ്ട് കേസ്; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്

Kerala
  •  3 days ago
No Image

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: വിവിധ ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പും സ്‌കൂളുകള്‍ക്ക് അവധിയും; കനത്ത ജാഗ്രതയില്‍ തമിഴ്‌നാട്

Kerala
  •  3 days ago
No Image

പാക് അധീന കശ്മിര്‍ ഇന്ത്യയില്‍; രാജ്യാന്തര വ്യാപാര പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി

National
  •  3 days ago
No Image

സെന്‍യാർ, ഡിറ്റ്‍ വ: തെക്കുകിഴക്കൻ ഏഷ്യയിൽ മരണംവിതച്ച് ചുഴലിക്കാറ്റുകൾ

International
  •  3 days ago
No Image

ഷാ​ർ​ജ​യി​ൽ മല​പ്പു​റം സ്വ​ദേ​ശിയായ പ്രവാസി യുവാവ് അന്തരിച്ചു; മരണം ചികിത്സയിലിരിക്കെ

uae
  •  3 days ago
No Image

ഓർമ കേരളോത്സവം ഇന്നും നാളെയും ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

uae
  •  3 days ago
No Image

ഡല്‍ഹി സ്‌ഫോടനം; കസ്റ്റഡിയിലെടുത്ത ഇമാമടക്കം മൂന്ന് പേരെയും വിട്ടയച്ചു

National
  •  3 days ago
No Image

സൗദിയിൽ ഇന്ന് മുതൽ തണുപ്പ് തുടങ്ങും; മഴയും പ്രതീക്ഷിക്കാം | Saudi Weather

Saudi-arabia
  •  3 days ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ്.ഐ.ആർ, ഡൽഹി സ്ഫോടനം അടക്കം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം

National
  •  3 days ago