HOME
DETAILS

ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു

  
backup
April 17 2018 | 05:04 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-2

 

മലപ്പുറം: ജമ്മു കശ്മീരിലെ കത്‌വയില്‍ എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു സാമൂഹ്യമാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ നടന്ന ഹര്‍ത്താലില്‍ സംഘര്‍ഷങ്ങളും കല്ലേറുമുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്നു നിരവധി പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധം അതിരുകടന്നതോടെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധികളില്‍ ഏഴു ദിവസത്തേയ്ക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ജില്ലയിലൂടെ കടന്നുപോകുന്ന പ്രധാനപാതകളെല്ലാം ഹര്‍ത്താല്‍ കുരുക്കിലകപ്പെട്ടു. നഗരപ്രദേശങ്ങളും ഗ്രാമങ്ങളും ഒരുപോലെ ഹര്‍ത്താലിന്റെ ഭാഗമായി. ഇരുചക്ര വാഹനങ്ങളെപ്പോലും ചില സ്ഥലങ്ങളില്‍ കടത്തിവിട്ടില്ല. പൊലിസെത്തിയാണ് പലയിടങ്ങളിലും യാത്രക്കാരെ കടത്തിവിട്ടത്. പൊലിസെത്തുന്നതോടെ പിന്‍വാങ്ങുന്ന സംഘങ്ങള്‍ വൈകാതെ തിരിച്ചെത്തി വീണ്ടും വാഹനങ്ങള്‍ തടഞ്ഞു.
പലയിടങ്ങളിലും പൊലിസും സമരക്കാരും ഏറ്റുമുട്ടി. സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയില്ല. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. രാവിലെ ഹര്‍ത്താല്‍ അനുകൂലികളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലികള്‍ അരങ്ങേറി. വാഹനങ്ങളില്‍ പെണ്‍കുട്ടിക്കു നീതിയാവശ്യപ്പെട്ടുള്ള പോസ്റ്ററുകളും പതിച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി നൂറുകണക്കിനു യുവാക്കളാണ് തെരുവിലിറങ്ങിയത്.
അതേസമയം, ഹര്‍ത്താല്‍ അറിയാതെ പുറത്തിറങ്ങിയ ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായി. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാത്തതു യാത്രക്കാരെ വലച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വിസും ഭാഗികമായിരുന്നു. ഇവതന്നെ മണിക്കൂറുകളോളം വൈകി. പലയിടങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സമരക്കാര്‍ തടഞ്ഞിട്ടു. വെട്ടിച്ചിറയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. പൊലിസെത്താന്‍ വൈകിയതും വേണ്ടത്ര സുരക്ഷയൊരുക്കാന്‍ കഴിയാതിരുന്നതും സര്‍വിസ് മുടങ്ങുന്നതിനു കാരണമായി.
വിഷുവിന്റെ പിറ്റേന്നായതിനാല്‍ വേണ്ടത്ര പൊലിസുകാരില്ലാത്തതും പ്രശ്‌നം വഷളാക്കി. മങ്കട സ്റ്റേഷന്‍ പരിധിയിലെ ഒന്‍പതു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടിയിലും തിരൂരിലും താനൂരിലും മഞ്ചേരിയിലും പൊലിസും സമരാനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. കുറ്റിപ്പുറത്തു സമരക്കാര്‍ക്കു നേരെ പൊലിസ് ലാത്തിവീശി. അരീക്കോട്ട് ജോര്‍ജ് എം. തോമസ് എം.എല്‍.എയുടെ കാര്‍ തടഞ്ഞു. കക്കാടുണ്ടായ സംഘര്‍ഷത്തില്‍ പൊലിസുകാര്‍ക്കു പരുക്കേറ്റു. പൊന്നാനി ബസ് സ്റ്റാന്‍ഡില്‍ പൊലിസിനു നേരെ കല്ലേറുണ്ടായി. കൊണ്ടോട്ടിയില്‍ ഗതാഗതം സ്തംഭിച്ചു. പലയിടങ്ങളിലും റോഡില്‍ ടയറുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധം.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെല്ലാം 50 ശതമാനത്തിനു താഴെ ജീവനക്കാരാണ് ഹാജരായത്. മലപ്പുറം കലക്ടറേറ്റില്‍ 196 ജീവനക്കാരില്‍ 90 പേരാണ് ഇന്നലെ ജോലിക്കെത്തിയത്. വൈകിട്ട് ആറുവരെ തല്‍സ്ഥിതി തുടര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago