ബാങ്ക് തട്ടിപ്പ്: ആര്.ബി.ഐ ഗവര്‍ണര്‍ ഹാജരാകണമെന്ന് പാര്‍ലമെന്ററി സമിതി
ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പുകേസുകളില്‍ വിശദീകരണം നല്കാന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഹാജരാകണമെന്ന് പാര്‍ലമെന്ററി സമിതി. അടുത്തമാസം 17ന് ഹാജരാകാനാണ് ആര്.ബി.ഐ ഗവര്‍ണറോട് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ കേന്ദ്ര നിയമ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരപ്പ മൊയ്ലി അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അടക്കമുള്ളവര്‍ അംഗങ്ങളുമായ പാര്‍ലമെന്റിന്റെ സാമ്പത്തിക കാര്യ കമ്മിറ്റിയാണ് ആര്.ബി.ഐ ഗവര്‍ണറെ വിളിച്ചുവരുത്തുന്നത്. ബാങ്കുകളുടെ കിട്ടാക്കടത്തെക്കുറിച്ച് സമിതി ആര്.ബി.ഐ ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടാനും സാധ്യതയുണ്ട്.
പി.എന്‍.ബിക്ക് പുറമെ വിഡിയോകോണിന് രാജ്യത്തെ വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ നല്‍കിയതിലും തട്ടിപ്പ് നടന്നതായ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
3,250 കോടിയാണ് വിഡിയോകോണിന് നിയമവിരുദ്ധമായ രീതിയില്‍ ബാങ്ക് വായ്പ അനുവദിച്ചത്. അതേസമയം റിസര്‍വ് ബാങ്കിന് പൊതുമേഖലാ ബാങ്കുകളെ നിയന്ത്രിക്കാന്‍ അധികാരമില്ലെന്ന് ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്ത് തരത്തിലുള്ള അധികാരമാണ് വേണ്ടതെന്ന് തങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്ന നിലപാടിലാണ് പാര്‍ലമെന്ററി സമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."