രാസായുധ അന്വേഷണ സംഘം ദൂമയില്‍ പ്രവേശിച്ചു
ദമസ്കസ്: സിറിയന്‍ സൈന്യം രാസായുധ പ്രയോഗം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ദൂമയില്‍ അന്വേഷണസംഘം പ്രവേശിച്ചു. സിറിയന്‍ വാര്‍ത്താ ഏജന്‍സി സനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഓര്ഗനൈസേഷന് ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (ഒ.പി.സി.ഡബ്ല്യു) പ്രതിനിധികളാണ് രാസ പ്രയോഗം നടത്തിയോ എന്ന് പരിശോധിക്കുന്നത്.
അന്വേഷണ സംഘത്തെ പ്രദേശത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നിരുന്നു. ശനിയാഴ്ചയാണ് സംഘം സിറിയയില്‍ എത്തിയത്. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇവരെ അധികൃതര്‍ പരിശോധന നടത്തുന്നതില്‍ നിന്ന് തടഞ്ഞതെന്നാണ് സിറിയന്‍ വാദം. തെളിവുകള്‍ നശിപ്പിക്കാനായി ആക്രമണ പ്രദേശങ്ങള്‍ റഷ്യയുടെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാര്‍ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് യു.എസ് അധികൃതര്‍ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു.
ദൂമയില്‍ റഷ്യന്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയെന്ന് കരുതുന്നുവെന്ന് യു.എസ് അംബാസിഡര്‍ കെന്നത്ത് വാര്‍ഡ് പറഞ്ഞു. അന്വേഷണത്തെ വഴിതെറ്റിക്കാനായി ഇവര്‍ നീക്കം നടത്തിയേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണ പ്രദേശത്ത് നിന്ന് തെളിവുകള്‍ അപ്രത്യക്ഷമാവാന്‍ വളരെയധികം സാധ്യതയുണ്ടെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എന്നാല്‍ അന്വേഷണത്തിന് വിഘാതമാവുന്ന പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ഉറപ്പ് നല്‍കാനാവുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ് പറഞ്ഞു. രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണം മാധ്യമങ്ങളുടെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും ഇത് കെട്ടുകഥയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."