വെള്ളറ കോളനിയില്‍ മിച്ചഭൂമി കൈയേറി
കണിച്ചാര്‍: ആദിവാസികള്‍ക്കു നല്‍കിയതിനു ശേഷമുള്ള മിച്ച ഭൂമി നിരവധിപേര്‍ കൈയേറിയതായി റവന്യൂവകുപ്പ് സ്ഥിരീകരിച്ചു.
കണിച്ചാര്‍ ഗ്രാമപഞ്ചായത്തിലെ പൂളക്കുറ്റി വെള്ളറ കോളനിയിയില്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കിയ ശേഷം ബാക്കി വന്ന മിച്ചഭൂമി കൈയേറിയതായാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്.
ഇവിടെയുള്ള 15 ഏക്കര്‍ സ്ഥലത്ത് ഒന്‍പത് ഏക്കര്‍ സ്ഥലം ഇവിടെ താമസക്കാരായ ഒന്‍പതു ആദിവാസി കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കിയിരുന്നു. ഇനി സര്‍ക്കാരിന്റെ അധീനതയില്‍ രണ്ടേക്രര്‍സ്ഥലമാണ് ബാക്കിയുള്ളത്.
ഈ സ്ഥലം മറ്റ് രണ്ട് ആദിവാസി കുടുംബങ്ങള്‍ക്ക് കൂടി നല്‍കണമെന്നു ആവശ്യമുയര്‍ന്നിരുന്നു. ഇതിനെ റവന്യൂ വകുപ്പ് എതിര്‍ത്തതോടെയാണ് വില്ലേജ് അധികൃതരെ മിച്ചഭൂമിയില്‍ കയറാന്‍ അനുവദിക്കില്ലെന്ന നിലപാട് ഇവിടെ താമസിക്കുന്നവര്‍ സ്വീകരിച്ചത്.
ഏതാനും മാസം മുന്‍പ് ഈ സ്ഥലത്തെ കശുവണ്ടി ലേലം ചെയ്യുന്നതിനായി എത്തിയ വില്ലേജ് ജീവനക്കാരെ ആദിവാസികള്‍ തടയുകയും ചെയ്തിരുന്നു. ഇത് മൂലം സര്‍ക്കാരിനു കനത്തനഷ്ടമുണ്ടായി.
ആദിവാസികള്‍ ഭൂമി പതിച്ചു നല്‍കണമെന്നാവശ്യപ്പെടുന്ന കുടുംബത്തിന് ആറളം പുനരധിവാസ മേഖലയില്‍ സ്ഥലം ലഭിച്ചവരാണെന്നാണ് വില്ലേജ് അധികൃതരുടെ വിശദീകരണം.
എന്നാല്‍ ആ ഭൂമി താമസയോഗ്യമല്ലാത്തതിനാല്‍ ആ സ്ഥലത്തിന്റെ പട്ടയം ജില്ലാ കലക്ടര്‍ക്ക് തിരികെ നല്‍കിയെന്നും ആദിവാസികള്‍ പറയുന്നു.വെള്ളറയില്‍ തങ്ങള്‍ക്ക് പതിച്ചു നല്‍കിയ ഭൂമി അളവില്‍ കുറവാണെന്നും അതുകൊണ്ട് തന്നെ ഇവിടെയുള്ള മൊത്തം സ്ഥലം റീസര്‍വേ നടത്തണമെന്നുമാണ് ആദിവാസികള്‍ പറയുന്നത്. ഇവിടെയുള്ള മിച്ചഭൂമിക്കായി അര്‍ഹതപ്പെട്ട നിരവധി പേരാണ് റവന്യൂ വകപ്പിന് അപേക്ഷ നല്‍കിട്ടുള്ളത് എന്നാല്‍ അവര്‍ക്കൊന്നും തന്നെ ഈ സ്ഥലം പതിച്ച് നല്‍കാനോ ഈ സ്ഥലത്തെ ആദായം ലേലം ചെയ്ത് സര്‍ക്കാരിലേക്ക് ഈ തുക വകയിരുത്താനോ കഴിയാത്ത അവസ്ഥയിലാണ് റവന്യൂ വകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."