HOME
DETAILS

ഇറാനിലെ ഭൂചലനം: ഗള്‍ഫ് രാജ്യങ്ങള്‍ പ്രകമ്പനം കൊണ്ടു

  
backup
April 19 2018 | 11:04 AM

iran-earthquake


ജിദ്ദ: ഇറാനില്‍ ശക്തമായ ഭൂചലനം. ഗള്‍ഫ് രാജ്യങ്ങള്‍ പ്രകമ്പനം കൊണ്ടു. ഇറാനിലെ ആണവ നിലയത്തിന് തൊട്ടടുത്താണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഖത്തറിലും ബഹ്‌റൈനിലും കുലുക്കം ശരിക്കും അനുഭവപ്പെട്ടു.

മറ്റു ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനങ്ങളുണ്ടായതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അതേസമയം സംഭവത്തില്‍ ഭയപ്പെടാനൊന്നുമില്ലെന്നാണ് ഇറാന്‍ ഭരണകൂടം പ്രതികരിച്ചത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പല മേഖലയിലും ജനം പരിഭ്രാന്തരായിട്ടുണ്ട്.

റിക്ടര്‍ സ്‌കൈലില്‍ 5.5 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഇങ്ങനെ തെക്കന്‍ ഇറാനിലെ ബുഷ്ഹറിനോട് ചേര്‍ന്നാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെയാണ് ഇറാന്റെ ആണവ നിലയമുള്ളത്. നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ആണവ നിലയം സ്ഥിതി ചെയ്യുന്ന ബുഷ്ഹറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ഇറാനില്‍ പ്രവര്‍ത്തിക്കുന്ന ഏക ആണവ കേന്ദ്രമാണിത്. ഈ നിലയമുള്ളത് കൊണ്ടുതന്നെ മേഖലയില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളും ജനങ്ങളില്‍ പരിഭ്രാന്തി പരത്താറുണ്ട്.

ഇറാനില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം രാവിലെ 9.30ഓടെയാണ് ഇറാനില്‍ ഭൂചലനമുണ്ടായത്. ഇത്തരം ചലനങ്ങള്‍ മേഖലയില്‍ പതിവാണെന്നാണ് ഇറാന്‍ ഭൗമനിരീക്ഷണ കേന്ദ്രം പറയുന്നത്. ഇറാനില്‍ ഭൂകമ്പം അനുഭവപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടു. ബുഷ്ഹറിലെ ആണവ നിലയത്തിന് ഭൂകമ്പത്തെ പ്രതിരോധിക്കാനുള്ള സംവിധാനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുഷ്ഹറിലെ കാകിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഇറാന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ അറിയിച്ചു.

ബഹ്‌റൈനില്‍ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടത് ആശങ്കക്കിടയാക്കി. വലിയ കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങി. എന്താണ് സംഭവിക്കുന്നതെന്നറിയാതെയാണ് പലരും റോഡിലേക്ക് ഓടിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

രാവിലെ ഖത്തറിലും ഭൂചലനം അനുഭവപ്പെട്ടു. വെസ്റ്റ് ബേയിലെ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ മുന്‍കരുതലെന്നോണം പുറത്തിറക്കി. എന്നാല്‍ ഭയപ്പെടാനൊന്നുമില്ലെന്ന് ഖത്തര്‍ മെറ്ററോളജി വകുപ്പും സിവില്‍ ഏവിയേഷന്‍ വകുപ്പും അറിയിച്ചു.

2003ല്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വന്‍ നഷ്ടമാണ് ബാം നഗരത്തിലുണ്ടായത്. അന്ന് 26000 ത്തില്‍ അധികം പേര്‍ മരിക്കുകയും 30,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് മാസത്തിനിടെ സഞ്ചരിച്ചത് 68.6 ദശലക്ഷം യാത്രികര്‍; വന്‍ നേട്ടവുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  24 days ago
No Image

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണമെന്നാവശ്യപ്പെട്ട് ഡബ്ലുസിസി ഹൈക്കോടതിയില്‍

latest
  •  24 days ago
No Image

താമസ തൊഴില്‍ നിയമലംഘകരെ പിടികൂടാന്‍ പരിശോധന തുടര്‍ന്ന് കുവൈത്ത് 

Kuwait
  •  24 days ago
No Image

ബാഗ്ദാദ്, ബെയ്‌റൂട്ട് സര്‍വിസ് ഡിസംബര്‍ 31 വരെ റദ്ദാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍

uae
  •  24 days ago
No Image

അല്‍ സീബ് സ്ട്രീറ്റില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

oman
  •  24 days ago
No Image

ശബരിമല സുവര്‍ണാവസരമെന്ന പ്രസംഗം: പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

Kerala
  •  24 days ago
No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  24 days ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  24 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  24 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  24 days ago