HOME
DETAILS

എവിടെയിരുന്നും ഏതു സമയത്തും കേസ് ഫയല്‍ ചെയ്യാം;  രാജ്യത്തെ ആദ്യ 24x7  ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ചു

  
November 21, 2024 | 3:10 AM

The countrys first 24x7 online court has started functioning in Kollam

കൊല്ലം:  രാജ്യത്തെ ആദ്യ 24x7 ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.   എവിടെയിരുന്നും ഏതു സമയത്തും കേസ് ഫയല്‍ ചെയ്യാം എന്നതാണ് പ്രധാന നേട്ടം. തികച്ചും പേപ്പര്‍ രഹിതമായാണ് കോടതിയുടെ പ്രവര്‍ത്തനം.  ഓണ്‍ലൈനായി വെബ്‌സൈറ്റില്‍ നിശ്ചിത ഫോറം സമര്‍പ്പിച്ചാണ്  കേസ് ഫയല്‍ ചെയ്യുന്നത്. രേഖകള്‍ അപ് ലോഡ് ചെയ്യണം. കക്ഷിയും വക്കീലും കോടതിയില്‍ ഹാജരാകേണ്ട.

കേസിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ണമായും ഓണ്‍ലൈനായാണ് നടക്കുക.  കോടതി സംവിധാനത്തില്‍ ഓണ്‍ലൈനായി പ്രവേശിക്കാനും ആകും.കേസ് നടപടികള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാനും സംവിധാനമുണ്ട്. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് നിലവിൽ ഈ കോടതി പരിഗണിക്കുക.

 പ്രതികള്‍ക്കുള്ള സമന്‍സ് അതത് പൊലിസ് സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ആയി അയക്കും. ജാമ്യാപേക്ഷ ഓണ്‍ലൈനായി ഫയല്‍ ചെയ്ത് ജാമ്യം എടുക്കാനാകും. ഇതിനുള്ള രേഖകള്‍ അപ് ലോഡ് ചെയ്യണം. കോടതി ഫീസ് ഇപേയ്‌മെന്റ് വഴി അടയ്ക്കാം. കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും വേണമെങ്കില്‍ നേരിട്ടും ഹാജരാകാവുന്ന ഹൈബ്രിഡ് മോഡിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. 

ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുള്ളത്. സാധാരണ കോടതി പോലെ തന്നെയായിരിക്കും പ്രവർത്തന സമയം. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച കോടതിയുടെ ഉദ്ഘാടനം ജില്ലാ ജഡ്ജ് പി.എന്‍ വിനോദ് നിർവഹിച്ചു. കോടതിയുടെ ചുമതലയുള്ള ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് സൂര്യ സുകുമാരന്‍ ചാര്‍ജെടുത്ത് സിറ്റിങ് ആരംഭിച്ചു.

കോടതിയിലെ ആദ്യത്തെ കേസ് അഡ്വ. ജി.വി ആശ ഫയല്‍ ചെയ്തു.നിലവിൽ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരമുള്ള, കൊല്ലത്തെ വിവിധ കോടതികളുടെ പരിധിയിൽ വരുന്ന ചെക്ക് കേസുകൾ മാത്രമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ഭാവിയിൽ മറ്റുകേസുകളും പരിഗണിക്കും.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  2 days ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  2 days ago