കൃഷിയിടങ്ങളിലെ കാട്ടാന ശല്യം: ഉചിതം കര്‍ഷകരുടെ കാവലെന്ന് വിദഗ്ധര്‍
നിലമ്പൂര്‍: കൃഷിയിടങ്ങളില്‍ വര്‍ധിച്ച് വരുന്ന വന്യമൃഗശല്യം തടയാന്‍ പോംവഴി മനുഷ്യ കാവല്‍ മാത്രമെന്ന് വിദഗ്ധര്‍. സൗരോര്‍ജ-ജൈവ വേലി, ട്രഞ്ച് തുടങ്ങിയവയാണ് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ കയറുന്നത് തടയാനായി സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍. എന്നാല്‍ കാലങ്ങളായി ഇവ നടപ്പാക്കിയിട്ടും പ്രയോജനപ്പെടാത്ത സാഹചര്യത്തിലാണ് ഈ മേഖലയിലെ വിദഗ്ധന്‍ ഡോ. ഈസ ഈ നിര്‍ദേശം മുന്നോട്ട് വെക്കുന്നത്.
ഇത്തരത്തില്‍ വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കാനായി ശുപാര്‍ശ ചെയ്തിരുന്നു. വിദേശ രാജ്യങ്ങളില്‍ ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വിജയം വരിച്ചിട്ടുണ്ട്. കാവലിനായി കര്‍ഷകര്‍ തന്നെ ആളെ നിയോഗിക്കേണ്ടതുണ്ട്. ഇതിനുള്ള വേതനം സര്‍ക്കാര്‍ നല്‍കണം. കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനേക്കാള്‍ ചെലവ് കുറഞ്ഞ രീതിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരം നല്‍കുന്ന പദ്ധതി നടപ്പാക്കുമ്പോള്‍ കൃഷി നശിക്കുകയും സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുകയുമാണ് ചെയ്യുന്നത്. എന്നാല്‍ കാവലേര്‍പ്പെടുത്തുമ്പോള്‍ കര്‍ഷകര്‍ തന്നെ കൃഷി സംരക്ഷിക്കുന്ന രീതിയാണ് നടപ്പാവുക.
ഈ രീതിയില്‍ വന്യമൃഗങ്ങള്‍ കൃഷിയിടത്തിലെത്തുമ്പോള്‍ തന്നെ പ്രതിരോധ സംവിധാനങ്ങളെ അറിയിക്കാന്‍ സാധ്യമാകും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാലതാമസം ഇത്തരത്തില്‍ ഒഴിവാക്കാനാകും. സാമ്പത്തിക ബാധ്യതയാണ് ഇത്തരം പ്രവൃത്തികളില്‍ നിന്നും കര്‍ഷകര്‍ അകലുന്നതിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."