HOME
DETAILS

ചൂരല്‍മല-മുണ്ടക്കൈ ദുരന്തം: എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണം; ടി.സിദ്ധിഖ് എം.എല്‍.എ

  
Sabiksabil
July 07 2025 | 12:07 PM

Chooralmala-Mundakkai Disaster Free Ration for Workers at Elastone Estate Demands T Siddique MLA

 

കല്‍പ്പറ്റ: പുനരധിവാസത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും, സൗജന്യ റേഷനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും, തൊഴില്‍ വകുപ്പ് മന്ത്രി  വി. ശിവന്‍കുട്ടിക്കും കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് നിവേദനം നല്‍കി. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി എലസ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത സാഹചര്യത്തില്‍ അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഭാവി സംബന്ധിച്ച പ്രശ്‌നം ഗൗരവമായി നിലനില്‍ക്കുകയാണ്.

പുല്‍പ്പാറ ഡിവിഷനിലെ നൂറ് തൊഴിലാളികള്‍ ഉള്‍പ്പെടെ എസ്റ്റേറ്റിന് കീഴിലെ 3 ഡിവിഷനുകളിലായി ആകെ 274 തൊഴിലാളികളാണുള്ളത്. ഇവരില്‍ 150 പേര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരാണ്. 2014 മുതല്‍ തൊഴിലാളികളില്‍ നിന്ന് ഈടാക്കിയ പി.എഫ് വിഹിതവും ഉടമ അടക്കേണ്ട വിഹിതവും പി.എഫ് അകൗണ്ടില്‍ അടച്ചിട്ടില്ല. വിരമിച്ച 150 തൊഴിലാളികള്‍ക്ക് ഗ്രാറ്റിവിറ്റി ലഭിച്ചിട്ടില്ല. 1 വര്‍ഷത്തെ ലീവ് വിത്ത് വേജസ്, 2 വര്‍ഷത്തെ ബോണസ്, 7 വര്‍ഷത്തെ മെഡിക്കല്‍ ആനുകൂല്യങ്ങള്‍, അത്രയും വര്‍ഷത്തെ വെതര്‍ പ്രൊട്ടക്ടീവ് ആനുകൂല്യങ്ങള്‍, 2 ഘട്ടങ്ങളിലായി കൂലി പുതുക്കിയ സമയത്തെ കുടിശിക തുടങ്ങിയവയെ കുറിച്ച് തോട്ടം ഉടമ മൗനം തുടരുകയാണ്.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാത്തതിനാലും, അവരുടെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാലും ദൈന്യംദിന കാര്യങ്ങള്‍ക്ക് പോലും പ്രയാസപ്പെടുകയാണ്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത സമയത്ത് ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ നടത്തിയിരുന്ന അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍, യൂണിയന്‍ നേതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന പ്രതിഫല തുകയില്‍ നിന്നും ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചിരുന്നു.

എന്നാല്‍ ഭൂമി ഏറ്റെടുത്ത് പ്രവൃത്തികള്‍ ആരംഭിച്ച് മാസങ്ങളായിട്ടും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. കൂടാതെ ശക്തമായ കാലവര്‍ഷം ആരംഭിച്ചിരിക്കെ തൊഴിലില്ലാത്തിനാല്‍ കുടുംബങ്ങളുടെ നിത്യചെലവ് ഉള്‍പ്പെടെ താളം തെറ്റിയിരിക്കുകയാണ്. ഈ കുടുംബങ്ങള്‍ക്കെല്ലാം തൊഴില്‍ ഇല്ലാത്തതിനാലും, ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാലും പട്ടിണിയിലായിരിക്കുകയാണ്. അതിനാല്‍ തൊഴിലാളികള്‍ക്ക് അടിയന്തിരമായി സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2029 വരെ റൊണാൾഡോ തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  2 days ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  2 days ago
No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  2 days ago
No Image

അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര

Cricket
  •  2 days ago
No Image

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

Football
  •  2 days ago
No Image

മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert

bahrain
  •  2 days ago
No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  2 days ago
No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്

Kerala
  •  2 days ago