
ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപർവ്വതം 18 കി.മീ. ചാരം തുപ്പി; വിമാനങ്ങൾ റദ്ദാക്കി

ജക്കാർത്ത: ജപ്പാനിലെ ഷിൻമോഡേക്ക് അഗ്നിപർവ്വതത്തിനു പിന്നാലെ, കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലുള്ള ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപർവ്വതം സജീവമായി. 1,584 മീറ്റർ ഉയരമുള്ള ഈ അഗ്നിപർവ്വതം 18 കിലോമീറ്റർ ദൂരത്തേക്ക് ചാരം വ്യാപിപ്പിച്ചതായി റിപ്പോർട്ടുകൾ. ഇന്ന് പകൽ 11:05-നാണ് സ്ഫോടനം ആരംഭിച്ചതെന്ന് ഇന്തോനേഷ്യയുടെ അഗ്നിപർവ്വത ശാസ്ത്ര ഏജൻസി അറിയിച്ചു.
നിലവിൽ ആൾനാശം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ബാലിയിലേക്കും തിരിച്ചുമുള്ള ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കി. മഴക്കാലമായതിനാൽ, കനത്ത മഴ പെയ്താൽ ചാരവും ചളിയും അവശിഷ്ടങ്ങളും ചേർന്ന് ലഹാർ പ്രളയത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്. തുടർച്ചയായ ഭൂചലനങ്ങളും സ്ഫോടനങ്ങളും അഗ്നിപർവ്വതം ഉയർന്ന തോതിൽ സജീവമാണെന്ന് സൂചിപ്പിക്കുന്നു.
അഗ്നിപർവ്വതത്തിന്റെ 6 കിലോമീറ്റർ പരിധിയിലുള്ളവർ മാറിത്താമസിക്കാനും, മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങാനും അധികൃതർ നിർദേശിച്ചു. കഴിഞ്ഞ നവംബറിൽ ഈ അഗ്നിപർവ്വതം പലതവണ പൊട്ടിത്തെറിച്ചപ്പോൾ 9 പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾ പ്രദേശം വിട്ടുപോകേണ്ടി വരികയും ചെയ്തിരുന്നു.
'ലാക്കി ലാക്കി' എന്നാൽ ഇന്തോനേഷ്യൻ ഭാഷയിൽ 'പുരുഷൻ' എന്നും, അടുത്തുള്ള 'പെരെംപുവാൻ' അഗ്നിപർവ്വതത്തിന്റെ പേര് 'സ്ത്രീ' എന്നും അർത്ഥം വരുന്നു. പസഫിക് സമുദ്രത്തിലെ 'റിംഗ് ഓഫ് ഫയർ' എന്നറിയപ്പെടുന്ന ഭൂകമ്പ-അഗ്നിപർവ്വത സജീവ മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്.
Indonesia's Lewotobi Laki Laki volcano, located on Flores Island, erupted, spewing ash 18km into the sky, as reported by the volcanology agency. The eruption, starting at 11:05 AM, led to no reported casualties but caused the cancellation of numerous flights to and from Bali. Heavy rainfall could trigger lahar flooding, and continuous seismic activity indicates high volcanic activity. Authorities urged residents within a 6km radius to evacuate and wear masks outdoors.
Indonesia's rumbling Mount Lewotobi Laki Laki erupted on Monday, sending a column of volcanic materials as high as 18 kilometres into the sky and depositing ash on villages.
— The Hindu (@the_hindu) July 7, 2025
📷AP, AFP https://t.co/BvjZeVqTiM pic.twitter.com/NL85NpwG4b
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• 5 days ago
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ
National
• 5 days ago
വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം
crime
• 5 days ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• 5 days ago
ഖത്തറില്‍ ഇസ്‌റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• 5 days ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• 5 days ago
പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം
International
• 5 days ago
ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍
uae
• 5 days ago
നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
International
• 5 days ago
സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി
National
• 5 days ago
യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം
uae
• 5 days ago
എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്
Kerala
• 5 days ago
സ്കൈ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
uae
• 5 days ago
നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി
International
• 5 days ago
പാനൂർ ബോംബ് സ്ഫോടന കേസ്: പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഐഎം; വിവാദം ശക്തം
Kerala
• 5 days ago
നേപ്പാൾ പ്രക്ഷോഭം: പ്രധാനമന്ത്രി രാജിവെച്ചതോടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ, വിമാനത്താവളങ്ങൾ അടച്ചുപൂട്ടി
International
• 5 days ago
ഇനി മുതൽ ഒറ്റ സ്റ്റെപ്പിൽ തന്നെ എമിറേറ്റ്സ് ഐഡി പുതുക്കാം; പുതിയ പദ്ധതിയുമായി ഐസിപി
uae
• 5 days ago
നാല് ദിവസത്തെ പഴക്കമുള്ള ഷവർമ കഴിച്ചത് 15 കുട്ടികൾ; കാസർഗോഡ് നിരവധി കുട്ടികൾ ആശുപത്രിയിൽ
Kerala
• 5 days ago
ലൈംഗിക അതിക്രമ കേസ്: റാപ്പർ വേടന് ജാമ്യം; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് നടപടി
Kerala
• 5 days ago
ജനവാസമേഖലയിൽ ഇറങ്ങി പരസ്പരം ഏറ്റുമുട്ടി കടുവയും പുലിയും; ഭീതിയിൽ നാട്ടുകാർ
Kerala
• 5 days ago
ബഹ്റൈനും സഊദി അറേബ്യയും തമ്മിൽ പുതിയ ഫെറി സർവിസ്; പ്രഖ്യാപനം ജിദ്ദയിൽ നടന്ന മാരിടൈം ഇൻഡസ്ട്രീസ് സസ്റ്റൈനബിലിറ്റി കോൺഫറൻസിൽ
Saudi-arabia
• 5 days ago