HOME
DETAILS

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

  
Web Desk
July 07 2025 | 14:07 PM

Private bus strike KSRTC to introduce additional services

കൊല്ലം: സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ നാളെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അധിക സർവിസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി നിർദേശം.യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവിസുകൾ ക്രമീകരിക്കാൻ എല്ലാ യൂനിറ്റ് അധികാരികൾക്കും ഓപ്പറേഷൻ എക്സിക്യുട്ടീവ് ഡയരക്ടറാണ് നിർദേശം നൽകിയത്. നിലവിൽ യൂനിറ്റുകളിൽ ലഭ്യമാക്കിയിട്ടുള്ള മുഴുവൻ ബസുകളും സർവിസിന് യോഗ്യമാക്കി ഓപറേറ്റ് ചെയ്യണം. 

ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേയ്ക്ക് ആവശ്യാനുസരണം സർവിസുകൾ നടത്തണം.യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡിഷണൽ ഷെഡ്യൂളുകളോ , ട്രിപ്പുകളോ ക്രമീകരിക്കാവുന്നതാണ്. ഈ ദിവസം ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരുടെ അവധികൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. ചുമതലയുള്ള ഉദ്യോഗസ്ഥർ ബസ് പരിശോധന നടത്തി യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ സർവിസ് ക്രമീകരിക്കണം. എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്നതിന് സാധ്യതയുണ്ടെങ്കിൽ കർശന നടപടികൾക്കായി പൊലിസ് സഹായം തേടണം. സർവിസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി നിർദേശമുണ്ടെങ്കിലും മലബാറിലടക്കം ഇത് എത്രത്തോളം സാധ്യമാകുമെന്ന് കണ്ടറിയണം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  a day ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  a day ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  a day ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  a day ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  a day ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  a day ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  a day ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  a day ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  a day ago