മകളും ബന്ധുക്കളും കൈയൊഴിഞ്ഞ വയോധികന് ദുരിതത്തില്‍
പൊന്നാനി: ഏകമകളും ബന്ധുക്കളും കൈയൊഴിഞ്ഞതിനെ തുടര്‍ന്ന് വയോധികന് ദുരിതത്തില്‍. എടപ്പാള്‍ പൊല്‍പ്പാകര സ്വദേശി പുഴിക്കുന്നത്ത് വളപ്പില്‍ രാമചന്ദ്രനാണ് പരിചരിക്കാന്‍ ആളില്ലാതെ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം എടപ്പാള്‍ അങ്ങാടിയില്‍ കുഴഞ്ഞു വീണ രാമചന്ദ്രന്റെ തുടയെല്ലിന് ക്ഷതമേറ്റിരിന്നു. ഇതാണ് പിന്നീട് അസഹനീയമായ വേദനയ്ക്ക് കാരണമായത്.
തുടര്‍ന്ന് നാട്ടുകാര്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീടുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായത്തിന് ആളില്ലാത്ത അവസ്ഥയാണ്. ഏതാണ്ട് 15000 രൂപയെങ്കിലും ഓപ്പറേഷനുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. തുടയെല്ലിന് പരുക്കുള്ളതിനാല്‍ അടിയന്തര ഓപ്പറേഷന് വേണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ദുരിതങ്ങള്‍ അറിഞ്ഞിട്ടും ഏക മകളും ബന്ധുക്കളും രാമചന്ദ്രനെ സംരക്ഷിക്കുന്നതിനോ ആവശ്യമായ സഹായങ്ങള്‍ നല്ക്കുന്നതിനോ തയ്യാറാവുന്നില്ല. എന്നാല്‍ നാട്ടുകാര്‍ നടത്തിയ സഹായമാണ് ഇപ്പോള്‍ രാമചന്ദ്രന് തുണയായിട്ടുള്ളത്. 5000 രൂപയോളം നാട്ടുകാര്‍ ചികിത്സയ്ക്കായി താലൂക്കാശുപത്രിയില്‍ അടിച്ചിട്ടുണ്ട്. മറ്റു ആവശ്യങ്ങള്‍ക്കുള്ള ബാക്കി തുകയ്ക്കായി സഹായിക്കുന്നവരെ കാത്തിരിക്കുകയാണ് രാമചന്ദ്രന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."