ലെവി: വിദേശ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് ശക്തമാക്കും
ജിദ്ദ : സഊദിയില്‍ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവിയും സാമ്പത്തിക മാന്ദ്യവും വിദേശ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് ശക്തമാക്കുമെന്ന് സാമ്പത്തിക വിദഗ്ധനായ ജമാല്‍ ബനൂന്‍.
സാമ്പത്തിക പരിഷ്‌കരണങ്ങള്‍ 30 ശതമാനം ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് ഇടയാക്കും.നിരവധി മേഖലകളില്‍ സഊദികള്‍ ജോലിചെയ്യുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഇപ്പോഴും വിദേശികളുടെ ആധിപത്യം ശക്തമാണ്.
സഊദിവല്‍ക്കരണം ഊര്‍ജിതമാക്കിയതിന്റെ ഫലമായി വിദേശ തൊഴിലാളികളുടെ എണ്ണം കുറയുമെന്നാണ് കരുതുന്നത്.
വരുംവര്‍ഷങ്ങളില്‍ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവുണ്ടാകും. ഇത് മൊത്തം ആഭ്യന്തരോല്‍പാദനം വര്‍ധിപ്പിക്കും. വലിയതോതിലുള്ള വിദേശ നിക്ഷേപങ്ങള്‍ പ്രാദേശിക വിപണിയുടെ ഭദ്രതക്ക് സഹായിക്കും.
സഊദിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ബ്രിട്ടിഷ്, അമേരിക്കന്‍, ഫ്രഞ്ച് കമ്പനികള്‍ തമ്മില്‍ മത്സരം ശക്തമാകും. നൂറു ശതമാനം വിദേശ നിക്ഷേപത്തോടെ പ്രവര്‍ത്തിക്കുന്നതിന് ഏതാനും മുന്‍നിര കമ്പനികള്‍ക്ക് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്.
സഊദി വിപണിയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിന് ഇത് സഹായകമാകും. അതേസമയം, വിദേശ നിക്ഷേപം വഴി 2020 ഓടെ സ്വദേശികള്‍ക്ക് നാലു ലക്ഷം തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ സാഹചര്യത്തില്‍ വിദേശ കമ്പനികള്‍ക്ക് നിക്ഷേപത്തിന് വന്‍ സാധ്യതകളാണുള്ളതെന്ന് സഊദി ഇക്കണോമിക് സൊസൈറ്റി അംഗം ഡോ. അബ്ദുല്ല അല്‍മഗ്‌ലൂത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."