ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് യുഎസിലേക്ക് തിരികെ എത്തണമെന്ന് വിദേശ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട് യുഎസിലെ സര്‍വകലാശാലകള്‍. അധികാരത്തിലെത്തുന്ന ആദ്യദിവസം തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് അധികാരമേല്‍ക്കുന്ന ജനുവരി 20 ന് മുന്‍പ് യു.എസിലേക്ക് മടങ്ങിവരണമെന്ന് വിദേശ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
പ്രസിഡന്റായ ആദ്യ കാലയളവിലെ യാത്രാ നിരോധനം മൂലമുണ്ടായ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് സര്‍വകലാശാലകളെ ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ പ്രേരിപ്പിച്ചത്.
യുഎസിലെ വിദേശ വിദ്യാര്‍ഥികളില്‍ പകുതിയിലേറെയും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരാണെന്നാണ് ഔദ്യോഗിക കണക്ക്. 2023-24 കാലഘട്ടത്തില്‍ യുഎസില്‍ 3,31,602 അന്തര്‍ദേശീയ വിദ്യാര്‍ഥികളുമായി ഇന്ത്യ ആദ്യമായി ചൈനയെ മറികടന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനത്തിന്റെ വര്‍ധനവാണിത്. യുഎസിലെ ചൈനീസ് ഇപ്പോള്‍വിദ്യാര്‍ഥികളുടെ എണ്ണം 2,77,398 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."