നിലവിലെ രാഷ്ട്രീയസാഹചര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളണം: കാനം
കൊച്ചി: രാജ്യത്തെ രാഷ്ട്രീയസാഹചര്യം എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഉള്‍ക്കൊള്ളണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് തയാറാക്കിയ ചുവന്ന ഗീതങ്ങള്‍ സി.ഡി പ്രകാശനം ചെയ്യാനെത്തിയ കാനം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
ഇടതുപക്ഷ ഐക്യത്തിനുവേണ്ടിയാണ് സി.പി.ഐ നിലകൊണ്ടിട്ടുള്ളത്. സി.പി.ഐ (എം.എല്‍) ലിബറേഷന്‍, എസ്.യു.സി.ഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി തുടങ്ങി ഒട്ടനവധി സംഘടനകള്‍ ഇടതുസഖ്യത്തില്‍ അണിചേരേണ്ടതുണ്ട്. സി.പി.എമ്മിന്റെ രാഷ്ട്രീയപ്രമേയം യാഥാര്‍ഥ്യ ബോധത്തോടെയുള്ളതാണ്. സി.പി.ഐ പ്രമേയത്തില്‍ കോണ്‍ഗ്രസ് എന്ന വാക്ക് തന്നെയില്ല.
2004ല്‍ യു.പി.എ എന്ന സഖ്യം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടതിനുശേഷവും 2006ല്‍ യു.ഡി.എഫും എല്‍.ഡി.എഫും പരസ്പരം മത്സരിച്ചു. ആര്‍.എസ്.എസിനും സംഘ്പരിവാര്‍ സംഘടനകള്‍ക്കും എതിരായ നിലപാടില്‍ ഒന്നിക്കുകയെന്നതിനാണ് ഇപ്പോള്‍ പ്രസക്തിയുള്ളതെന്നും കാനം വ്യക്തമാക്കി.
എറണാകുളം ബി.ടി.എച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ സംഗീത സംവിധായകന്‍ ബിജിപാലിന് സി.ഡി നല്‍കിയാണ് കാനം പ്രകാശനം നിര്‍വഹിച്ചത്. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു, മഹിളാസംഘം സംസ്ഥാന സെക്രട്ടറി കമല സദാനന്ദന്‍, എല്‍ദോ എബ്രഹാം എം.എല്‍.എ, ആര്‍.എസ് അനില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."