രോഗിയായ മാതാവിനെ സന്ദര്‍ശിക്കാന്‍ അനുമതി തേടി മഅ്ദനി ഹരജി നല്‍കി
മലപ്പുറം: സുപ്രിംകോടതിയുടെ നിര്‍ദേശാനുസരണമുള്ള ജാമ്യവ്യവസ്ഥയില്‍ ബംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍മഅ്ദനി രോഗിയായ മാതാവിനെ സന്ദര്‍ശിക്കാന്‍ അനുമതി തേടി ഹരജി നല്‍കി.
അര്‍ബുദരോഗബാധിതയായ മാതാവ് അസ്മാ ബീവി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററില്‍ ഇപ്പോള്‍ ചികിത്സയിലാണ്.
ഡിസ്ചാര്‍ജ് ചെയ്ത് നാളെ അന്‍വാര്‍ശേരിയിലേക്ക് മടങ്ങും.
ഇതിന്റെ പശ്ചാത്തലത്തിലാണ് മഅ്ദനി സന്ദര്‍ശനാനുമതി തേടി ബംഗളൂരു സ്‌ഫോടനകേസ് വിചാരണ നടത്തുന്ന പ്രത്യേക കോടതിയെ സമീപിച്ചത്.
എപ്രില്‍ 27 മുതല്‍ മെയ് 12 വരെ രണ്ടാഴ്ചക്കാലത്തേക്കാണ് അനുമതി തേടിയിരിക്കുന്നത്.
മാതാവിനെ സന്ദര്‍ശിക്കുന്നത് കൂടാതെ എറണാകുളം വെണ്ണലയിലെ തൈക്കാട്ടു മഹാദേവക്ഷേത്രത്തിന്റെ പുനരുദ്ധാരണ ആഘോഷ പരിപാടികളോടനുബന്ധിച്ച് നടക്കുന്ന ഹിന്ദു - മുസ്‌ലിം സൗഹൃദസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള അനുമതിയും തേടിയിട്ടുണ്ട്.
എപ്രില്‍ 29 ന് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ച് നേരത്തേ ക്ഷേത്രം ഭാരവാഹികള്‍ മഅ്ദനിക്ക് കത്ത് നല്‍കിയിരുന്നു.
ഈ കത്തും മഅ്ദനി ഹരജിയോടപ്പം സമര്‍പ്പിച്ചിട്ടുണ്ട്. 2017 ആഗസ്റ്റില്‍ മാതാവിനെ സന്ദര്‍ശിക്കാനും മകന്‍ ഉമര്‍മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും സുപ്രിം കോടതി നിര്‍ദേശപ്രകാരം മഅ്ദനിക്ക് അനുമതി ലഭിച്ചിരുന്നു.
ഹരജിയില്‍ കര്‍ണാടക സര്‍ക്കാരിന്റെ അഭിപ്രായം തേടിയ കോടതി ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."