HOME
DETAILS

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

  
Web Desk
November 19, 2024 | 11:51 AM

BJP Leader Accused Of Distributing Cash High Drama Before Maharashtra Polls

മുംബൈ: മഹാരാഷ്ട്രയിലെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് നാടകീയ സംഭവങ്ങള്‍. അഞ്ച് കോടി രൂപയുടെ കണക്കില്‍പെടാത്ത പണവുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി പിടിയില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രി കൂടിയായ വിനോദ് താവ്‌ഡെ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെയാണ് പാല്‍ഘര്‍ ജില്ലയിലെ വിരാറിലെ ഒരു ഹോട്ടലില്‍ വച്ച് പിടികൂടിയത്. ഹോട്ടലില്‍ വച്ച് പണം വിതരണം ചെയ്തതായി ആരോപിച്ച് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ഇവരെ തടഞ്ഞുവെച്ചത്. 

നലസോപാരയിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജന്‍ നായിക് വോട്ടര്‍മാരെ സ്വാധീനിക്കാനായി പണം വിതരണം ചെയ്യുകയായിരുന്നുവെന്ന് ബഹുജന്‍ വികാസ് അഘാഡി ആരോപിച്ചു. സംഭവസ്ഥലത്ത് നിന്ന് പണവും പണം കൈമാറാനുള്ള ആളുകളുടെ പേരു വിവരങ്ങള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തിയതായി അവര്‍ അവകാശപ്പെട്ടു.  പണം നല്‍കി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ ഉന്നതനേതാക്കള്‍ പോലും ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം ബി.ജെ.പി നേതൃത്വം ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബഹുജന്‍ വികാസ് അഘാഡിയുടെ നാടകമാണിതെന്നും തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് താവ്‌ഡെ ഹോട്ടലില്‍ എത്തിയതെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞെട്ടിച്ച കെകെആർ നീക്കം; ആ താരത്തെ വിട്ടയച്ചത് തന്നെ അമ്പരപ്പിച്ചെന്ന് ഇർഫാൻ പത്താൻ

Cricket
  •  11 minutes ago
No Image

പാക്കിസ്ഥാൻ മാത്രമല്ല, സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈഅദീലിന്റെ പുതിയ ടോപ് ലക്ഷ്യങ്ങൾ ഇന്ത്യയും യുഎഇയും

Saudi-arabia
  •  19 minutes ago
No Image

ഖാന്‍ യൂനിസില്‍ കനത്ത മഴ; ടെന്റുകളില്‍ വെള്ളം കയറി, വീണ്ടും നനഞ്ഞ് വിറച്ച് ഗസ്സ 

International
  •  33 minutes ago
No Image

വിഷമത്സ്യം കേരളത്തിലേക്ക്: തമിഴ്നാട്ടിലെ വേസ്റ്റ് മീൻ ഭാഗങ്ങൾ തീരദേശത്ത് വിൽക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ

Kerala
  •  an hour ago
No Image

പാക്കിസ്ഥാൻ–ഒമാൻ ഫെറി സർവീസിന് അനുമതി; ഗ്വാദർ–ഒമാൻ നേരിട്ടുള്ള കടൽമാർഗം യാഥാർത്ഥ്യമാകുന്നു

oman
  •  an hour ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അധിക വോട്ട്: പ്രതിപക്ഷാരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

National
  •  an hour ago
No Image

ഖത്തറിലും ഇനി ഡ്രൈവറില്ലാത്ത എയർ ടാക്സി, പരീക്ഷണ പറക്കലിന് സാക്ഷിയായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലയും

qatar
  •  an hour ago
No Image

കോഴിക്കോട് 100 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു

Kerala
  •  2 hours ago
No Image

മരുഭൂമിയിലെ വിസ്മയം, പുതുമയോടെ റിയാദ് മൃഗശാല 20നു തുറക്കുന്നു, 1,600ലേറെ മൃഗങ്ങൾ; ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി

Saudi-arabia
  •  2 hours ago
No Image

വീഡിയോ അടക്കം പ്രചരിപ്പിച്ചു, ഒടുവിൽ സഹികെട്ട് നടി പൊലിസിനെ സമീപിച്ചു; പീഡന പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ

crime
  •  2 hours ago