HOME
DETAILS

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

  
November 19, 2024 | 11:59 AM

Kuwait Installs 252 AI Cameras to Monitor Traffic Violations

കുവൈത്ത് സിറ്റി: റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഗതാഗത നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനുമായി വിപുലമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (Ai) കാമറകള്‍ വിന്യസിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഏകദേശം 252 എ.ഐ കാമറകള്‍ പൊതു റോഡുകളില്‍ സ്ഥാപിക്കുന്നതായി ട്രാഫിക് ബോധവത്കരണ വകുപ്പ് അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല ബു ഹസ്സന്‍ അല്‍ അഖ്ബര്‍ പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. വാഹനത്തിലുള്ളവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്താനും റെക്കോര്‍ഡ് ചെയ്യാനും സാധിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് കാമറകള്‍.

അതേസമയം, വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരിക്കുന്ന കുട്ടിക്കുള്ള പിഴ 50 ദിനാറായി ഉയര്‍ത്തുമെന്ന് കേണല്‍ അബ്ദുല്ല ബു ഹസ്സന്‍ സൂചിപ്പിച്ചു. നിലവില്‍ ഇത് അഞ്ച് ദിനാറാണ്. പോയിന്റ് ടു പോയിന്റ് കാമറകളാണ് കുവൈത്തില്‍ ഉപയോഗിക്കുന്നത്. രണ്ട് നിശ്ചിത പോയിന്റുകള്‍ക്കിടയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ശരാശരി വേഗത കണക്കാക്കുന്നതാണ് പോയിന്റ് ടു പോയിന്റ് കാമറകള്‍. കാമറാ ലൊക്കേഷനുകള്‍ക്ക് സമീപം വേഗത കുറച്ചാലും വേഗത പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാരെ തിരിച്ചറിയാനും പിഴ ചുമത്താനും ഇത്തരം കാമറകള്‍ അധികൃതരെ സഹായിക്കും.

അപകടകരമായ ഡ്രൈവിംഗ് കുറയ്ക്കുന്നതിനും കുവൈത്തിലെ മൊത്തത്തിലുള്ള റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായാണ് പുതിയ നിയന്ത്രണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാമറ സംവിധാനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ നടപ്പാക്കുന്നതിനും റോഡ് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ വിപുല സംരംഭത്തിന്റെ ഭാഗമാണ്.

Kuwait's Traffic Department introduces 252 AI-powered cameras to detect drivers using mobile phones and not wearing seatbelts, with increased fines for traffic violators.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  13 hours ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  13 hours ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  14 hours ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  14 hours ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  14 hours ago
No Image

സി.ജെ.പി മാര്‍ച്ചിന് നേരെ പെല്ലറ്റ് ഗണ്ണില്‍ നിന്ന് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു, അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ ശരീരത്തില്‍ പതിച്ചു; അന്വേഷണ റിപ്പോര്‍ട്ട് 

National
  •  14 hours ago
No Image

ഖത്തറിൽ മെത്രാഷിലൂടെ വിസാ ഫീസ് അടയ്ക്കാം; വിസാ കോപ്പി ഇമെയിലിൽ ഉടൻ ലഭിക്കും | Metrash App

qatar
  •  14 hours ago
No Image

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ചികിത്സയിലിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

Kerala
  •  15 hours ago
No Image

43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  15 hours ago
No Image

600 ബസുകൾ വാടകയ്ക്കെടുക്കാൻ കെ.എസ്.ആർ.ടി.സി

latest
  •  15 hours ago