HOME
DETAILS

മാലിന്യ കേന്ദ്രത്തില്‍ ഉണക്കമീന്‍ ഉല്‍പാദനം

  
backup
April 24 2018 | 03:04 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89

 

വടകര: ഓര്‍ക്കാട്ടേരി മത്സ്യമാര്‍ക്കറ്റിനു പിറകുവശത്തെ മാലിന്യ നിക്ഷേപകേന്ദ്രത്തില്‍ ഉണക്കമീന്‍ ഉല്‍പാദനം. ഗ്രാമപഞ്ചായത്ത് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് മാലിന്യത്തിന് സമീപം മത്സ്യം ഉണക്കാനിട്ടിരിക്കുന്നത് കണ്ടെത്തിയത്. ഇവിടെ നിന്നും ഉണക്കുന്ന മത്സ്യമാണ് ഓര്‍ക്കാട്ടേരിയിലെ കടകളില്‍ പാക്കറ്റുകളിലാക്കി വില്‍ക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു.
വിലയോ ഉല്‍പാദകന്റെ പേരോ രേഖപ്പെടുത്താത്ത ഇത്തരം ഉണക്ക മത്സ്യങ്ങള്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായും ഇവര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് മത്സ്യമാര്‍ക്കറ്റിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
അറവുകേന്ദ്രത്തിന് തൊട്ടടുത്ത് ടൗണിലെ കടകളില്‍ നിന്നും മാലിന്യം തള്ളുന്നതിന് സമീപത്തായാണ് വെറും തറയില്‍ മീന്‍ ഉണക്കാനിട്ടിരുന്നത്. മാലിന്യ കേന്ദ്രമായതിനാല്‍ ഇവിടെ നായ്ക്കളുടെ ശല്ല്യവുമുണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ മത്സ്യം ആരോഗ്യവകുപ്പ് അധികൃതര്‍ നശിപ്പിച്ചു.
മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വില്‍ക്കാന്‍ വച്ച ആഴ്ചകളോളം പഴക്കമുള്ള സ്രാവും കണ്ടെത്തി. കെ.ടി.കെ ബാലന്‍ എന്നായാളുടെ ഉടമസ്ഥതയിലാണ് മത്സ്യങ്ങളുടെ കച്ചവടം നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇയാള്‍ക്കെതിരേ നടപടിയെടുക്കും.
പരിശോധനക്ക് ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.കെ പ്രേമന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിജു പാലേരി, സുനില്‍കുമാര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago