പൊലിസ് സ്റ്റേഷനുകളില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍: വി.എം സുധീരന്‍
താമരശേരി: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നും പൊലിസ് സ്റ്റേഷനുകളിലെ ലോക്കപ്പ് മുറികള്‍ കൊലയറകളായി മാറിയെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ജനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇടതുഭരണത്തില്‍ നിലനില്‍ക്കുന്നത്.
പൊലിസ് അതിക്രമങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കുമെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി താമരശ്ശേരി ഡിവൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ അതിക്രമങ്ങള്‍ വര്‍ധിച്ചതായും ഇതുപോലൊരു കാലം മുന്‍പുണ്ടണ്ടായിട്ടില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
കാരാടിയില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് മിനി സിവില്‍സ്റ്റേഷന് സമീപം ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലിസ് തടഞ്ഞു. കോടഞ്ചേരിയില്‍ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരുക്കേറ്റ് ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവത്തിലെ പ്രതികളെ പൊലിസ് സംരക്ഷിക്കുകയാണ്. സി.പി.എമ്മുകാരായ പ്രതികള്‍ക്കുമേല്‍ നിസാരമായ വകുപ്പുകള്‍ ചുമത്തിയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. ഇത് പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്നതിന് വേണ്ടണ്ടിയാണ്.
സി.പി.എം ഭീഷണി ഭയന്ന് താമസം മാറ്റേണ്ടണ്ടി വന്ന ജ്യോത്സനക്കും കുടുംബത്തിനുമെതിരേ സി.പി.എം ഭീഷണിയും അക്രമവും തുടരുകയാണ്. ഇത് അനുവദിക്കില്ലെന്ന് പറഞ്ഞ സുധീരന്‍ ജ്യോത്സനക്കും കുടുംബത്തിനും നിയമസഹായം നല്‍കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തയാറാണെന്നും, പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ ജ്യോത്സനയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത കോടഞ്ചേരി പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്ന പൊലിസ് എങ്ങനെ ഒരാളെ ശാസ്ത്രീയമായി പീഡിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ഗവേഷണം നടത്തുകയാണ്.
കുറ്റവാളികള്‍ക്ക് പൊലിസ് കൂട്ടുനിന്നാല്‍ വരാപ്പുഴയിലെ പൊലിസുകാരുടെ അവസ്ഥയാണ് ഉണ്ടണ്ടാവുകയെന്നും സുധീരന്‍ ഓര്‍മിപ്പിച്ചു.
നരേന്ദ്രമോദിയുടെ ഭരണത്തില്‍ നടക്കുന്ന അസഹിഷ്ണുതക്കെതിരേയും, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന സി.പി.എം കേന്ദ്രനേതൃത്വം കേരളത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ദലിത് വേട്ടകളെയും കണ്ടണ്ടില്ലെന്ന് നടിക്കുകയാണ്.
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയന്റെ ഭരണത്തെ വിലയിരുത്താന്‍ നേതൃത്വം തയാറാവേണ്ടണ്ടിയിരുന്നെന്നും സുധീരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റണ്ട് ടി. സിദ്ദീഖ് അധ്യക്ഷനായി.
കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍ കുമാര്‍, കെ.സി അബു, കെ.പി.സി.സി മെംബര്‍ എ. അരവിന്ദന്‍, പി.പി കുഞ്ഞായിന്‍, ഡി.സി.സി സെക്രട്ടറി പി.സി ഹബീബ് സംസാരിച്ചു. കെ.ജെ പോള്‍, എം.പി അഷ്‌റഫ്, നവാസ് ഈര്‍പ്പോണ, ആയിഷക്കുട്ടി സുല്‍ത്താന, അന്നമ്മ മാത്യു, പി.സി മാത്യു മാര്‍ച്ചിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."