HOME
DETAILS

പദ്ധതി പ്രഖ്യാപനം പാതിവഴിയില്‍: വില്ലേജ് ഓഫിസുകള്‍ അത്ര 'സ്മാര്‍ട്ട്' അല്ല

  
backup
April 24, 2018 | 8:18 AM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%b4

 

 


കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ 'സ്മാര്‍ട്ട്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ ഏഴ് വില്ലേജ് ഓഫിസുകളിലും സ്ഥിതി പഴയപടി. 2013-14 വര്‍ഷത്തിലാണ് ഒന്നാംഘട്ട സ്മാര്‍ട്ട് പദ്ധതിക്ക് സംസ്ഥാന റവന്യു വകുപ്പ് തുടക്കംകുറിച്ചത്. കൂത്തുപറമ്പ് വില്ലേജ് ഓഫിസായിരുന്നു ആദ്യഘട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2014-15 വര്‍ഷം രണ്ടാംഘട്ട പദ്ധതിയില്‍ പെരിങ്ങളവും ഉദയഗിരിയും തൃപ്പങ്ങോട്ടൂരും ഉള്‍പ്പെടുത്തി. 2017-18 വര്‍ഷം ആരംഭിച്ച അഞ്ചാംഘട്ട പദ്ധതിയില്‍ ചൊക്ലി, നടുവില്‍, ഉദയഗിരി വില്ലേജ് ഓഫിസുകളും ഉള്‍പ്പെട്ടു. എന്നാല്‍ മിക്ക ഓഫിസുകളിലും പദ്ധതി പേരിനു പോലും നടപ്പായിട്ടില്ല. തൃപ്പങ്ങോട്ടൂര്‍ വില്ലേജ് ഓഫിസിന് പുതിയ കെട്ടിട നിര്‍മാണം എന്നതു തന്നെ ഇഴയുകയാണ്.
വേഗത, ആധുനികത, ദൃഢത, ഉത്തരവാദിത്വം, സുതാര്യത തുടങ്ങിയ കാര്യങ്ങളാണ് സ്മാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടം, പൊതുജനങ്ങള്‍ക്ക് വിശ്രമകേന്ദ്രം, ഫ്രണ്ട് ഓഫിസ് മാതൃകയില്‍ സിറ്റിസണ്‍ സപ്പോര്‍ട്ട് ഡെസ്‌ക് എന്നിവയാണ് പ്രത്യേകത. അക്ഷയ സെന്ററുകളിലും വില്ലേജ് ഓഫിസുകളിലും കയറി ഇറങ്ങാതെ എല്ലാ സേവനങ്ങളും വേഗത്തില്‍ ലഭ്യമാക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.
സംസ്ഥാനത്ത് 80 വില്ലേജ് ഓഫിസുകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലയിലെ നിരവധി വില്ലേജ് ഓഫിസുകളില്‍ ഇന്നും കുടിവെള്ള സംവിധാനമോ ശൗചാലയമോ ഇല്ല. സ്വന്തമായി കെട്ടിടമില്ലാത്ത ഓഫിസുകളും ജില്ലയിലുണ്ട്.
ജില്ലയിലെ 65 വില്ലേജ് ഓഫിസുകള്‍ക്ക് കുടിവെള്ള സംവിധാനം എര്‍പ്പെടുത്തുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ ജില്ലയില്‍ വാഹന സൗകര്യം കുറഞ്ഞ വില്ലേജ് ഓഫിസുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിന് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കുന്നതിനും നടപടിയുണ്ട്. അഞ്ച് ക്വാര്‍ട്ടേഴ്‌സുകളാണ് ജില്ലയില്‍ നിര്‍മാണം പുരോഗമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  24 minutes ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  27 minutes ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  an hour ago
No Image

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

uae
  •  an hour ago
No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  2 hours ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ

Saudi-arabia
  •  2 hours ago
No Image

യോ​ഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്

Kerala
  •  2 hours ago
No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  4 hours ago
No Image

കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി

crime
  •  4 hours ago