HOME
DETAILS

കുവൈത്തിൽ പ്രവാസികൾക്ക് നേരെ വാഹനം ഇടിച്ചുകയറ്റി; ഒരാൾ കൊല്ലപ്പെട്ടു, സ്വദേശി പൗരൻ അറസ്റ്റിൽ

  
February 04, 2026 | 4:02 PM

expats hit by vehicle in kuwait one killed kuwaiti national arrested

കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് ഹെൽത്ത് ഡിസ്ട്രിക്റ്റിൽ മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കുവൈത്ത് പൗരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ആശുപത്രിക്ക് സമീപം നടന്ന ദാരുണമായ ആക്രമണത്തിൽ ഒരാൾ തൽക്ഷണം മരിക്കുകയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

പ്രതി ബോധപൂർവ്വം ഇവർക്ക് നേരെ വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായ കുവൈത്ത് പൗരന് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കിയ പ്രതിക്കെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകക്കുറ്റമാണ് (Premeditated Murder) ചുമത്തിയിരിക്കുന്നത്.

പരുക്കേറ്റവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അധികൃതർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

a tragic incident in kuwait where a vehicle rammed into expats has left one person dead. authorities confirmed the arrest of a kuwaiti national as investigations continue into the circumstances surrounding the fatal crash.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ഉദ്യോഗസ്ഥയെ കയറിപ്പിടിച്ചു; പത്തനംതിട്ടയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

crime
  •  2 hours ago
No Image

ദുബൈ ലൂപ്പ് വരുന്നു: 20 മിനിറ്റിന്റെ യാത്ര ഇനി 3 മിനിറ്റിൽ; സ്വന്തം കാർ ഓടിക്കാൻ കഴിയില്ല, മാറ്റങ്ങളറിയാം

uae
  •  2 hours ago
No Image

സ്വത്തും കുടുംബവും നഷ്ടപ്പെടുമെന്ന് ഭയം; മഞ്ചേശ്വരം ഇരട്ടക്കൊലപാതകത്തിൽ പ്രതി ഉമ്മർ ഫാറൂഖിന്റെ ഞെട്ടിക്കുന്ന മൊഴി

Kerala
  •  2 hours ago
No Image

അറബ് ബഹിരാകാശ സഹകരണ ഗ്രൂപ്പ് യോഗത്തില്‍ ബഹ്‌റൈന്‍ പങ്കെടുത്തു

bahrain
  •  2 hours ago
No Image

മലയാളി ഷോ! അഫ്ഗാൻ പടയെ മലർത്തിയടിച്ച് ഇന്ത്യ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ

Cricket
  •  2 hours ago
No Image

കേരളത്തിൽ നിന്നും മോഷണം പോയ 40 മൊബൈൽ ഫോണുകൾ തമിഴ്നാട്ടിലും ആന്ധ്രയിലും; ഉടമകൾക്ക് തിരികെ നൽകി പൊലിസ്

Kerala
  •  3 hours ago
No Image

അനിൽ അംബാനി ഗ്രൂപ്പ് വായ്പാ തട്ടിപ്പ്: ഇഡിക്കും സിബിഐക്കും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം; അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  3 hours ago
No Image

യുഎഇയിൽ ഇൻഫ്ലുവൻസ വ്യാപിക്കുന്നു; പനിയിൽ നിന്ന് രക്ഷനേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ‌

uae
  •  3 hours ago
No Image

നേതൃത്വത്തെ അണികൾ തിരുത്തണം; സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങി; കണ്ണൂരിൽ വൻ ജനപങ്കാളിത്തം

Kerala
  •  3 hours ago
No Image

ബുർജ് 2 ബുർജ് മാരത്തൺ ഞായറാഴ്ച: ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം; സമയക്രമീകരണവും ബദൽ വഴികളും അറിയാം

uae
  •  3 hours ago