HOME
DETAILS

കണ്ണൂരിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

  
Web Desk
February 04, 2026 | 4:54 PM

private bus strike in kannur tomorrow

കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും നാളെ (വ്യാഴം) സൂചന പണിമുടക്ക് നടത്തുന്നു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടാൽ ഒ.കെ.യു.പി സ്കൂളിന് സമീപം അണ്ടർപാസ് അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

പണിമുടക്കിന്റെ ഭാ​ഗമായി നാളെ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിർത്തിവെക്കും. നടാൽ വഴി തലശ്ശേരി ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസുകൾ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. 

സ്കൂൾ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും റോഡ് മുറിച്ചുകടക്കാൻ അടിപ്പാത വേണമെന്ന ആവശ്യം അധികൃതർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി സമരത്തിന് ആഹ്വാനം ചെയ്തത്.

നാളെ ജില്ലയിലെ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാത്തതിനാൽ യാത്രാക്ലേശം രൂക്ഷമാകാൻ സാധ്യതയുണ്ട്. കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ല. 

 

 

Private buses in Kannur district will go on strike tomorrow to demand the construction of an underpass near the Nadal OKUP School. While the general strike across the district is currently set for one day, bus operators on the Nadal-Thalassery route have declared an indefinite strike until their demands are met.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ചുള്ള ഡ്രൈവിംഗ്: ലൈസൻസ് സസ്പെൻഷൻ കാലാവധി രണ്ട് വർഷം വരെയാകാം; ലൈസൻസ് തെറിച്ചത് 3,305 പേർക്ക്

Kerala
  •  2 hours ago
No Image

ഇന്റർനാഷണൽ സിറ്റിയിൽ പാർക്കിംഗ് ദുരിതത്തിന് അന്ത്യം; പെയ്ഡ് പാർക്കിംഗ് വന്നതോടെ നിരത്തുകൾ ഒഴിഞ്ഞു, താമസക്കാർക്ക് ആശ്വാസം

uae
  •  2 hours ago
No Image

പരാതികൾ അവഗണിച്ചു, ക്ഷമ നശിച്ചു; ഉത്തർപ്രദേശിൽ മദ്യശാലകൾ അടിച്ചുതകർത്ത് നൂറോളം സ്ത്രീകൾ

National
  •  2 hours ago
No Image

22 വർഷത്തെ ഇടവേള, 20 മിനിറ്റ് നീണ്ട വാദം, അഭിഭാഷകയുടെ കുപ്പായമണിഞ്ഞ് മമത; സുപ്രിം കോടതിയിൽ തീപ്പൊരി വാദം

National
  •  2 hours ago
No Image

ആന്തരിക മൂല്യങ്ങളിലൂടെയാണ് വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടത്: ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്‍ദി

Kerala
  •  2 hours ago
No Image

കുവൈത്തിൽ പ്രവാസികൾക്ക് നേരെ വാഹനം ഇടിച്ചുകയറ്റി; ഒരാൾ കൊല്ലപ്പെട്ടു, സ്വദേശി പൗരൻ അറസ്റ്റിൽ

Kuwait
  •  3 hours ago
No Image

വനിതാ ഉദ്യോഗസ്ഥയെ കയറിപ്പിടിച്ചു; പത്തനംതിട്ടയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

crime
  •  3 hours ago
No Image

ദുബൈ ലൂപ്പ് വരുന്നു: 20 മിനിറ്റിന്റെ യാത്ര ഇനി 3 മിനിറ്റിൽ; സ്വന്തം കാർ ഓടിക്കാൻ കഴിയില്ല, മാറ്റങ്ങളറിയാം

uae
  •  3 hours ago
No Image

സ്വത്തും കുടുംബവും നഷ്ടപ്പെടുമെന്ന് ഭയം; മഞ്ചേശ്വരം ഇരട്ടക്കൊലപാതകത്തിൽ പ്രതി ഉമ്മർ ഫാറൂഖിന്റെ ഞെട്ടിക്കുന്ന മൊഴി

Kerala
  •  3 hours ago
No Image

അറബ് ബഹിരാകാശ സഹകരണ ഗ്രൂപ്പ് യോഗത്തില്‍ ബഹ്‌റൈന്‍ പങ്കെടുത്തു

bahrain
  •  3 hours ago