HOME
DETAILS

അട്ടപ്പാടി കുടുംബശ്രീ മിഷന്‍ അഴിമതി അന്വേഷിക്കണമെന്ന് എ.കെ.എസ്

  
backup
April 26 2018 | 06:04 AM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b4%bf

 

സ്വന്തം ലേഖകന്‍


അഗളി : അട്ടപ്പാടിയില്‍ നടന്നുവരുന്ന കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആദിവാസി ക്ഷേമസമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ നാലുവര്‍ഷത്തിലധികമായി അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നും, ആദിവാസികള്‍ക്കിടയില്‍ വ്യാപകമായ തെറ്റിദ്ധാരണയുണ്ടാക്കി പദ്ധതിയുടെ പണം മുഴുവന്‍ മിഷന്‍ ഓഫിസര്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ചെലവഴിക്കുകയാണെന്നും ആദിവാസി ക്ഷേമസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി.
വര്‍ഷങ്ങളായി നല്ലനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കുറുമ്പ സൊസൈറ്റികളെ ഇല്ലാതാക്കിയതിനു പുറമെ ഇവക്കുവേണ്ടി ലക്ഷങ്ങള്‍ നല്‍കി സംഭരിച്ച ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നിരവധി പരിശീലനകേന്ദ്രങ്ങള്‍ ഉണ്ടെന്നിരിക്കെ ലക്ഷങ്ങള്‍ ചെലവഴിച്ച് തമിഴ്‌നാട്ടിലെ അംഗീകാരമില്ലാത്ത പരിശീലന കേന്ദ്രത്തിലേക്ക് പരിശീലനത്തിനായി ആദിവാസികളെ അയച്ചതിനെക്കുറിച്ചും അന്വേഷിക്കണം. 2014ലാണ് 93 കോടി രൂപ ചെലവില്‍ സര്‍ക്കാര്‍ അട്ടപ്പാടിയില്‍ കുടുംബശ്രീ പദ്ധതി വിഭാവനം ചെയ്തത്. ഇതിനകം 25 കോടിരൂപയാണ് വിവിധ പേരുകളില്‍ ചെലവഴിച്ചുവെങ്കിലും ആര്‍ക്കും പദ്ധതിയുടെ ഗുണം കിട്ടിയിട്ടില്ല. അട്ടപ്പാടിയിലെ പഞ്ചായത്തുകളെ പൂര്‍ണമായും ഒഴിവാക്കി തന്നിഷ്ടപ്രകാരം പദ്ധതി നടപ്പാക്കുന്നതിനെതിരെ നിരവധി പേര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അട്ടപ്പാടിയിലെ കുടുംബശ്രീ മിഷന്റെ പദ്ധതികളെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
അട്ടപ്പാടിയിലെ പദ്ധതിയെക്കുറിച്ച് ഉടന്‍ അന്വേഷിച്ച് നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ആദിവാസി ക്ഷേമസമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago