HOME
DETAILS

ഐ ലീഗ് രണ്ടാം ഡിവിഷന്‍: ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് എഫ്.സി കേരള

  
backup
April 26, 2018 | 7:43 PM

%e0%b4%90-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%a1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d


കൊച്ചി: ഐ ലീഗ് രണ്ടാം ഡിവിഷനില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമിന് കനത്ത തോല്‍വി. എഫ്.സി കേരള 5-1 ന് ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിനെ പരാജയപ്പെടുത്തി. പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടില്‍ കേരള ഡെര്‍ബി എന്ന വിശേഷണത്തോടെ ഇന്നലെ നടന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സിനെ എഫ്.സി കേരള വീണ്ടും നാണംകെടുത്തിയത്. തുടര്‍ച്ചയായ വിജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും എഫ്.സി കേരള നിലനിര്‍ത്തി. ഹോം മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിനെതിരേ എഫ്.സി കേരള 3-2 ന്റെ വിജയം നേടിയിരുന്നു. എഫ്.സി കേരളക്ക് വേണ്ടി ശ്രേയസ് ഹാട്രിക് നേടി.
എഫ്.സി കേരളയുടെ സമ്പൂര്‍ണാധിപത്യം നിറഞ്ഞു നിന്ന പോരാട്ടത്തില്‍ 18ാം മിനുട്ടില്‍ എം.എസ് ജിതിനിലൂടെ സന്ദര്‍ശകര്‍ മുന്നിലെത്തി. തുടര്‍ന്നായിരുന്നു ശ്രേയസിന്റെ ഹാട്രിക് പ്രകടനം. 36, 49, 56 മിനിട്ടുകളിലായിരുന്നു ശ്രേയസ് ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കിയത്. 70ാം മിനുട്ടില്‍ ഷൈബര്‍ലോങ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടി. കളിയുടെ അവസാന മിനുട്ടിലെ ഗോളിലൂടെ ഇ.കെ ഹാരിസ് എഫ്.സി കേരളയുടെ ഗോള്‍ പട്ടിക തികച്ചു. ഏഴ് മത്സരങ്ങളില്‍ നിന്ന് എഫ്.സി കേരള 16 പോയിന്റ് നേടി. ഓസോണ്‍ എഫ്.സിയോട് മാത്രമാണ് എഫ്.സി കേരള ഇതുവരെ തോറ്റത്. മൂന്നാം തോല്‍വിയോടെ 12 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ കാണണമെന്ന സ്വപ്നം സഫലമായി; കെനിയൻ ബാലന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി ശൈഖ് ഹംദാൻ

uae
  •  2 months ago
No Image

ലോക ഫുട്ബോളിലെ രാജാവ്: ഒന്നും രണ്ടുമല്ല, കീഴടക്കിയത് നാല് രാജ്യങ്ങൾ; ചരിത്ര റെക്കോർഡുമായി റൊണാൾഡോ

Football
  •  2 months ago
No Image

സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി: കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി മുടങ്ങും

Kerala
  •  2 months ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത വർഷം സ്കൂൾ ഫീസ് വർധനവില്ല; 1.5 ബില്യൺ ദിർഹത്തിന്റെ പാക്കേജുമായി അധികൃതർ

uae
  •  2 months ago
No Image

'ലൈഫ് മിഷൻ പിരിച്ചുവിട്ടാൽ ശക്തമായ പ്രക്ഷോഭം'; സതീശൻ സർക്കാരിന് സിപിഎം മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

'ടി.പി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചിട്ടില്ല': വാര്‍ത്ത വാസ്തവിരുദ്ധമെന്ന് കെ.കെ രമ 

Kerala
  •  2 months ago
No Image

ഒരു ദിവസത്തെ അലവൻസ് വെറും 335 രൂപ; ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്താൻ ടീമിൽ വൻ പ്രതിസന്ധി!

latest
  •  2 months ago
No Image

എബോള വൈറസ് വ്യാപനം: ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് 

Kerala
  •  2 months ago
No Image

ദുബൈയിൽ ജീവിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴ! പോക്കറ്റ് കീറാതിരിക്കാൻ ഈ 6 നിയമങ്ങൾ അറിഞ്ഞിരിക്കണം

uae
  •  2 months ago
No Image

പുതുതലമുറ എ.ഐയെ പേടിക്കുന്നോ? ആപ്പിൾ സഹസ്ഥാപകന് കൈയടിയും ​ഗൂ​ഗിൾ മുൻ സി.ഇഒക്ക് കൂക്കിവിളിയും ലഭിച്ചതിന് പിന്നിൽ! in depth

Tech
  •  2 months ago