HOME
DETAILS

മതൊടുപുഴ 'കുള'മാക്കുന്ന പാര്‍ക്കിങ്

  
backup
June 05 2016 | 23:06 PM

%e0%b4%ae%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b5%81%e0%b4%b3%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa

ഗതാഗതക്കുരുക്ക് അതിരൂക്ഷം; ട്രാഫിക് അഡൈ്വസറി കമ്മറ്റി യോഗം ഇന്ന്
തൊടുപുഴ: അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന തൊടുപുഴ പട്ടണത്തിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷം. കുരുക്കഴിക്കല്‍ ലക്ഷ്യവുമായി ട്രാഫിക് അഡൈ്വസറി കമ്മറ്റി യോഗം ഇന്ന് ചേരും. രാവിലെ 10.30 ന് പി ഡബ്ലു ഡി റസ്റ്റ് ഹൗസിലാണ് യോഗം ചേരുന്നത്.
പി ജെ ജോസഫ് എം എല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, തൊടുപുഴ ഡി വൈ എസ് പി ജി വേണു, ജോയിന്റ് ആര്‍ ടി ഒ, പി ഡബ്ലു ഡി റോഡ്‌സ് വിഭാഗം അസി. എക്‌സി. എഞ്ചിനീയര്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ സംബന്ധിക്കും. കഴിഞ്ഞ ട്രാഫിക് അഡൈ്വസറി കമ്മറ്റി യോഗ തീരുമാനങ്ങള്‍ ഒന്നും നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഇന്ന് യോഗം ചേരുന്നത്.  
നഗരത്തിലെ അനധികൃത പാര്‍ക്കിങ് ആണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണം. ബസുകളും ഓട്ടോകളും സ്വകാര്യവാഹനങ്ങളും ചരക്കുലോറികളും തോന്നുംപടി പാര്‍ക്ക് ചെയ്യുന്നതു കണ്ടാലും നടപടിയെടുക്കാന്‍ അധികാരികള്‍ ശ്രമിക്കാറില്ല. റോഡരികില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്താകണം വാഹന പാര്‍ക്കിങ് എന്നാണു നിയമം. എന്നാല്‍ മിക്ക ഡ്രൈവര്‍മാരും അവര്‍ക്ക് ഇഷ്ടമുള്ള പോലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകും. ഇരുവശത്തുനിന്നും വാഹനങ്ങള്‍ വരുമ്പോള്‍ നഗരത്തിലെ വാഹനഗതാഗതം സ്തംഭിക്കുകയാണ്.
 
നടപ്പാതയിലും പാര്‍ക്കിങ്  
നഗരത്തിന്റെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ നടപ്പാതയിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഏറ്റവും കൂടുതലായി ഇത്തരം കാഴ്ച  മൂവാറ്റുപുഴ റോഡില്‍ ടി ബി കവലയിലാണ്. ഇവിടെ പല വാഹനങ്ങളും റോഡില്‍നിന്നു കയറ്റി നടപ്പാതയിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത്തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ യാത്രക്കാര്‍ക്കു മെയിന്‍ റോഡിലൂടെ നടക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഇതു പലപ്പോഴും അപകടങ്ങള്‍ക്കും ഇടയാക്കുന്നു. പാലാ റോഡിലും തിരക്കേറിയ പല ഭാഗത്തും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത് തിരക്ക് ഇരട്ടിയാക്കുന്നുണ്ട്.  അമ്പലം ബൈപാസില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഉണ്ടാക്കുന്ന കുരുക്കും ഏറെയാണ്. ഇടുക്കി റോഡിലും സ്ഥിതി വ്യത്യസ്ഥമല്ല. തിരക്കേറിയ മാര്‍ക്കറ്റ് റോഡില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ജംക്ഷന്‍ മുതല്‍ കാഞ്ഞിരമറ്റം കവലവരെ സദാസമയവും വാഹനങ്ങള്‍ നിരനിരയായി കിടക്കുകയാണ്. ഈ റോഡില്‍ സ്‌കൂള്‍ സമയത്തു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു ലോഡിറക്കിനും കയറ്റിനും നിരോധനമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. വീതി കുറഞ്ഞ റോഡില്‍ ഇരുവശത്തും വലിയ ലോറികളും മറ്റു വാഹനങ്ങളുമെല്ലാം നിരത്തിയിട്ട് ലോഡ് കയറ്റുന്നതാണ് ഗതാഗതം സ്തംഭിപ്പിക്കുന്നത്.  നഗരം അതിവേഗം വളരുമ്പോഴും വാഹന പാര്‍ക്കിങ്ങിനു സൗകര്യം ഒരുക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. ഇപ്പോള്‍ നഗരത്തിലേക്കു വരുന്ന നല്ലൊരു ശതമാനം ആളുകളും സ്വന്തം വാഹനങ്ങളിലാണ് എത്തുന്നത്. ഇവര്‍ക്കു വാഹനം പാര്‍ക്ക് ചെയ്യാനുള്ള ഒരു സംവിധാനവും നഗരത്തിലില്ല.
ചില വ്യാപാര സ്ഥാപനങ്ങള്‍ കടകള്‍ക്കു മുന്നില്‍ റോഡിലേക്കിറക്കി കസ്റ്റമേഴ്‌സ് പാര്‍ക്കിങ് ഒണ്‍ലി എന്ന പേരില്‍ ബോര്‍ഡുകള്‍ വയ്ക്കുന്നതും ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ഈ പ്രദേശത്തു മറ്റു വാഹനങ്ങള്‍ ഒന്നും നിര്‍ത്തിയിടാന്‍ ഇവര്‍ സമ്മതിക്കില്ല. പൊതുമരാമത്ത് റോഡ് സ്വകാര്യ സ്വത്താണെന്ന നിലയിലാണ് ഇത്തരക്കാരുടെ പെരുമാറ്റം. ഇതു പലപ്പോഴും വാഗ്വാദങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. നഗരത്തില്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ഏതാനും പാര്‍ക്കിങ് സ്ഥലം മാത്രമാണുള്ളത്. നഗരസഭയുടെ വകയായി മുനിസിപ്പല്‍ മൈതാനത്ത് പാര്‍ക്കിങ് സൗകര്യം ഉണ്ടെങ്കിലും ഇതു പരിമിതമാണ്.  

പാഴായ പ്രഖ്യാപനങ്ങള്‍ കടലാസില്‍
കഴിഞ്ഞ തവണ ഗതാഗത ഉപദേശകസമിതി യോഗം ചേര്‍ന്നപ്പോള്‍ എടുത്ത തീരുമാനങ്ങളില്‍ ഭൂരിഭാഗവും ശീതീകരണിയിലാണ്.  ഗാന്ധി സ്‌ക്വയറിലുള്ള പഴയ ബസ് സ്റ്റാന്‍ഡും പരിസരവും പേ ആന്‍ഡ് പാര്‍ക്ക് സംവിധാനത്തില്‍ നല്‍കുന്നതിനു തീരുമാനിച്ചെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. നഗരം എത്ര ഗതാഗത കുരുക്കില്‍ അകപ്പെട്ടാലും ഇതൊന്നും ഇവര്‍ അറിഞ്ഞ മട്ടു കാണിക്കുന്നില്ല.
പഴയ ബസ് സ്റ്റാന്റും ഇതിനു പിന്നിലുള്ള പഴയ റവന്യു ടവര്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട സ്ഥലവും പാര്‍ക്കിങ്ങിനു വിട്ടുകൊടുത്താല്‍ നൂറുകണക്കിനു വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും.  മൂലമറ്റം, ഈരാറ്റുപേട്ട ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ കോതായിക്കുന്ന് ബൈപാസിലൂടെ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ എത്തിയ ശേഷം പാലാ റോഡ്, ഗാന്ധി സ്‌ക്വയര്‍, കെ.എസ്.ആര്‍.ടി.സി വഴി വീണ്ടണ്ടും പ്രൈവറ്റ് സ്റ്റാന്‍ഡിലെത്തണമെന്ന തീരുമാനം നടപ്പായിട്ടില്ല.
ചാഴികാട്ട് ആശുപത്രിയില്‍ നിന്നും റിവര്‍ വ്യൂ റോഡില്‍ നിന്നും പാലാ റോഡിലേക്ക് വരുന്ന വാഹനങ്ങള്‍ വലതുവശത്തേക്ക് തിരിയാന്‍ പാടില്ലെന്ന നിര്‍ദ്ദേശം കാറ്റില്‍ പറത്തി.  മണക്കാട് പഴയ റോഡിലേക്കുള്ള പ്രവേശനം നിരോധിച്ചെങ്കിലും നടപടി പൊളിഞ്ഞു.  നഗരത്തിലത്തെുന്ന അനധികൃത ഓട്ടോകളെ നിയന്ത്രിക്കാനുള്ള തീരുമാനം നടപ്പായില്ല. കെ.എസ്.ആര്‍.ടി.സി ജങ്ഷനിലെ ബസ് സ്റ്റോപ്പ് കുറച്ച് കൂടി മുന്നോട്ട് നീക്കുക, വെങ്ങല്ലൂരിലെ ബസ് സ്റ്റോപ്പ് സിഗ്‌നലിന് സമീപത്തുനിന്ന് മാറ്റുക ,  നഗരത്തിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കുക തുടങ്ങിയവയാണ് മറ്റ് തീരുമാനങ്ങള്‍.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോളതലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടേക്കും; അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റില്‍ പ്രതിസന്ധിയിലായി ഇസ്‌റാഈല്‍

International
  •  20 days ago
No Image

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Kerala
  •  20 days ago
No Image

മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

വിദ്യാര്‍ഥികള്‍ക്ക് ഇനി പഠനകാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  20 days ago
No Image

പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേരെ വെടിവെപ്പ്; 50 മരണം

International
  •  20 days ago
No Image

മുനമ്പം: സമവായ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍, മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Kerala
  •  20 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  20 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  20 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  20 days ago