HOME
DETAILS

ആഗോളതലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടേക്കും; അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റില്‍ പ്രതിസന്ധിയിലായി ഇസ്‌റാഈല്‍

  
Web Desk
November 22, 2024 | 4:32 AM

ICC Issues Arrest Warrants for Netanyahu and Gallant Over War Crimes in Gaza234

തെല്‍ അവിവ്: ഗസ്സയിലെ കൂട്ടക്കുരുതിയും യുദ്ധക്കുറ്റങ്ങളും മുന്‍നിര്‍ത്തി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി). ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് മനു,്‌യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹമാസ് നേതാവ് മുഹമ്മദ് ദൈഫിനെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദൈഫിനെ കൊലപ്പെടുത്തിയതായി നേരത്തെ ഇസ്‌റാഈല്‍ അവകാശപ്പെട്ടിരുന്നു. 

. 120 ഓളം രാജ്യങ്ങളില്‍ കാലുകുത്തിയാല്‍ നെതന്യാഹുവും യോവ് ഗാലന്റും അറസ്റ്റിലാകും. കോടതി നടപടി അംഗീകരിക്കുമെന്ന് ഇറ്റലിയും ഡെന്‍മാര്‍ക്കും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അറിയിച്ചു. 
 ഐസിസി പ്രീ-ട്രയല്‍ ചേംബര്‍ ഒന്നിലെ മൂന്ന് ജഡ്ജിമാര്‍ ഒറ്റക്കെട്ടായാണ് വാറണ്ട് കൈമാറാന്‍ തീരുമാനിച്ചത്.ഐ.സി.സി പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 


പട്ടിണിയുടെ യുദ്ധമെന്ന രീതിയിലേക്ക് ആക്രമണത്തെ എത്തിച്ചതില്‍ നെതന്യാഹുവും ഗാലന്റും ക്രിമിനല്‍ ഉത്തരവാദിത്തം വഹിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് പറയാന്‍ ന്യായമായ കാരണങ്ങളുണ്ടെന്നും  മൂന്ന് ജഡ്ജിമാരുടെ പാനലായ ഐസിസിയുടെ പ്രീ-ട്രയല്‍ ചേംബര്‍ വ്യക്തമാക്കി. ആസൂത്രിത അതിക്രമങ്ങളും കൂട്ടക്കുരുതികളുമാണ് നെതന്യാഹുവും യോവ് ഗാലന്റും ഗസ്സയില്‍ നടപ്പാക്കിയതെന്നും കോടതി വിലയിരുത്തി. നെതന്യാഹുവും ഗാലന്റും ഗാസയിലെ സാധാരണക്കാര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവ 'മനഃപൂര്‍വവും അറിഞ്ഞുകൊണ്ടും' നഷ്ടപ്പെടുത്തിയെന്ന് ചേംബര്‍ കുറ്റപ്പെടുത്തി. ഗസ്സ നിവാസികള്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നിഷേധിച്ച നടപടി കൂട്ടമരണങ്ങള്‍ക്ക് ആക്കം കൂട്ടിയതായി കോടതി നിരീക്ഷിച്ചു. 

എല്ലാത്തരം പരാതികളും നല്‍കി വാറണ്ട് ഒഴിവാക്കാന്‍ ഇസ്‌റാഈല്‍ ശ്രമിച്ചെങ്കിലും ഇവ ഐസിസി തള്ളിക്കളയുകയായിരുന്നു. തങ്ങളുടെ അധികാരപരിധിയെ ചോദ്യം ചെയ്തുള്ള ഇസ്‌റാഈല്‍ അപ്പീലുകള്‍ നിരസിച്ചതായി ചേംബര്‍ അതിന്റെ പ്രസ്താവനയില്‍ പറയുന്നു.ഐസി.സി അംഗ രാജ്യങ്ങളില്‍ ഇസ്‌റാഈല്‍ നേതാക്കള്‍ എത്തിയാല്‍ അറസ്റ്റ് അനിവാര്യമാകും. തുടര്‍ന്ന് ഹേഗിലെ ഐ.സി.സി ആസ്ഥാനത്ത് ഇവരെ വിചാരണ വിധേയമാക്കണം എന്നാണ് ചട്ടം.

എന്നാല്‍ ഇസ്‌റാഈലും അമേരിക്കയും കോടതിയെ അംഗീകരിക്കാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ എളുപ്പമാകില്ല. കോടതിയുടെ സ്വതന്ത്ര സ്വഭാവം കാത്തുസൂക്ഷിക്കുന്ന തീരുമാനം നടപ്പാക്കുമെന്ന് ഇറ്റലിയും ഡെന്‍മാര്‍ക്കും പ്രതികരിച്ചു. അതേസമയം, കോടതി നടപടിയോടെ ആഗോളതലത്തില്‍ ഇസ്‌റാഈല്‍ കൂടുതല്‍ ഒറ്റപ്പെടും. 

ഇസ്‌റാഈല്‍ നേതാക്കള്‍ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച തീരുമാനത്തെ ഹമാസും ഫലസ്തീന്‍ കൂട്ടായ്മകളും സ്വാഗതം ചെയ്തു. അറബ്, മുസ്‌ലിം രാജ്യങ്ങളും നീക്കത്തെ പിന്തുണച്ചു.


 സെമിറ്റിക് വിരുദ്ധ നടപടിയെന്ന് ഇസ്‌റാഈല്‍ പ്രതികരിച്ചു.  ഗസ്സയില്‍ 13 മാസമായി ഇസ്രായേല്‍ തുടരുന്ന വംശഹത്യയില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 44,000 കവിഞ്ഞു. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 44,056 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേരുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങുക്കിടക്കുന്നുണ്ട്. ഗസ്സയിലും ലബനാനിലും ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇന്നലെ മാത്രം നൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

The International Criminal Court (ICC) has issued arrest warrants for Israeli Prime Minister Benjamin Netanyahu and former Defense Minister Yoav Gallant for war crimes and crimes against humanity related to the ongoing conflict in Gaza. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  3 days ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  3 days ago
No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  3 days ago
No Image

റോഡ് പണിയും വേനൽക്കാല മാന്ദ്യവും; ഷാർജയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു, ഒപ്പം വമ്പൻ ഓഫറുകളും

uae
  •  3 days ago
No Image

സ്‌പെയിനിനായി ആര്‍ത്തു വിളിച്ച് ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന ലോകകപ്പ് വിജയം 

International
  •  3 days ago
No Image

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സഊദി; മൂന്ന് മാസത്തെ വിസ താൽക്കാലികമായി നിർത്തലാക്കി

Saudi-arabia
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  3 days ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  3 days ago
No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  3 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  3 days ago

No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  3 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  3 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  3 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  3 days ago