വനം കൈയേറ്റത്തിനു തടയിട്ടു ജണ്ടകെട്ടി പദ്ധതി വിജയത്തിലേക്ക്
കെ. മുബീന
കണ്ണൂര്‍: വനം കൈയേറ്റത്തിനു തടയിടാനുള്ള ജണ്ടകെട്ടി പദ്ധതി വിജയം കൈവരിക്കുന്നതായി വനം വകുപ്പ്. വനം കൈയേറി മരങ്ങള്‍ വ്യാപകമായി വെട്ടിമാറ്റിയുള്ള പ്രവൃത്തി എക്കാലത്തെയും തലവേദനയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്.
ഇതു തിരിച്ചു പിടിക്കാനുള്ള ശ്രമത്തില്‍ നിന്നു പലപ്പോഴും ഉദ്യോഗസ്ഥര്‍ക്കു പലവിധത്തിലുള്ള എതിര്‍പ്പുകളും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ശ്രമഫലമായി ഹെക്ടര്‍ കണക്കിനു വനഭൂമി ജണ്ട കെട്ടി വേര്‍തിരിക്കാന്‍ സാധിച്ചുവെന്നാണു വകുപ്പ് മന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയത്. സംസ്ഥാനത്തെ വനാതിര്‍ത്തി ഏകദേശം 16,846 കിലോമീറ്ററാണ്. 2015-16 കാലയളവില്‍ 7801.10 ഹെക്ടര്‍ വനഭൂമി കൈയേറിയെന്നാണ് സര്‍കാരിന്റെ കണക്ക്. ഇതില്‍ 15,533 കിലോമീറ്റര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനകം ജണ്ട കെട്ടി വേര്‍തിരിച്ചു.
1313 കി.മീ മാത്രമാണ് ജണ്ട കെട്ടി തിരിക്കാനായി ഇനി അവശേഷിക്കുന്നത്. ഏറ്റവും കൂടുതല്‍ വനഭൂമി മണ്ണാര്‍കാട്, വയനാട് സൗത്ത്, മൂന്നാര്‍, നിലമ്പൂര്‍ നോര്‍ത്ത് എന്നീ ഡിവിഷനുകളില്‍ നിന്നാണ് കൈയേറിയിത്. യഥാക്രമം 2700.34, 1369.29, 1099.65, 682.53 ഹെക്ടര്‍ വനമാണ് അന്ന് കൈയേറിയത്. 2016-17 മുതല്‍ ജണ്ട നിര്‍മാണത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 2016-17ല്‍ 12,500 ജണ്ടകളും (550കി.മീ വനാതിര്‍ത്തി), 2017-18ല്‍ 14,416 ജണ്ടകളും (680കി.മീ), 2018-19ല്‍ 14,618 ജണ്ടകളും (700കി.മീ) നിര്‍മിക്കുകയുണ്ടായി. 2019-20 കാലയളവില്‍ 14,000 ജണ്ടകള്‍ (660 കി.മീ) സ്ഥാപിച്ചു വനാതിര്‍ത്തി വേര്‍തിരിക്കുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്.
ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ അവശേഷിക്കുന്നതായി കണക്കാക്കുന്ന 653 കി.മീ വനാതിര്‍ത്തികളില്‍ കോടതി സ്‌റ്റേകളില്ലാത്ത ഭാഗങ്ങളിലെ ജണ്ടകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണു അധികൃതരുടെ പ്രതീക്ഷ. ജണ്ട കെട്ടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാദേശിക എതിര്‍പ്പുകള്‍ ഉണ്ടായാല്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം വിളിച്ചു പരിഹാര മാര്‍ഗം കണ്ടെത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്.
പുതിയ കൈയേറ്റ ശ്രമങ്ങള്‍ തടയാനുള്ള നടപടിക്രമങ്ങളും ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടാകുന്നുണ്ട്. ഇതിനായി പുതുതായി 10 ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ 2018ല്‍ സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം 2015 മുതല്‍ 240 പേര്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ ട്രെയിനിങ്ങും നല്‍കി. ും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."