കുഞ്ഞുമരങ്ങള്‍ നിരന്നു; മെഡിക്കല്‍ കോളജ് വളപ്പ് പച്ചപ്പണിഞ്ഞു
തിരുവനന്തപുരം: കുഞ്ഞുമരങ്ങള്‍ കൂട്ടമായി നിരന്നപ്പോള്‍ മെഡിക്കല്‍ കോളജ് വളപ്പ് പച്ചപ്പായി മാറി. ഗവ. മെഡിക്കല്‍ കോളജ് നാഷണല്‍ സര്‍വിസ് സ്‌കീം, ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ നേച്ചര്‍ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന കുഞ്ഞുമരങ്ങള്‍ കൂട്ടുമരങ്ങള്‍ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മെഡിക്കല്‍ കോളജ് വളപ്പില്‍ ഫല ഔഷധ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചതോടെയാണ് ക്യാംപസ് പച്ചപ്പണിഞ്ഞത്.
സൈക്യാട്രി വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡി അഡിക്ഷന്‍ സെന്റര്‍ അങ്കണത്തിലാണ് മരങ്ങള്‍ നട്ടുപിടിപ്പിച്ചത്.
ക്യാംപസിന്റെ വിവിധ ഭാഗങ്ങളിലായി ഔഷധ ഫലസസ്യങ്ങള്‍ നടുകയും ഇവയുടെ തുടര്‍പരിപാലനം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ സ്റ്റുഡന്റ്‌സ് ഫോര്‍ എര്‍ത്ത് ഏറ്റെടുക്കുകയും ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സബൂറാബീഗം, സിനി ആര്‍ട്ടിസ്റ്റ് ജോബി മരത്തൈകള്‍ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രി ആര്‍.എം.ഒ ഡോ. മോഹന്റോയ്, ഫാര്‍മസി കോളജ് മേധാവി ഡോ പത്മജ, നാഷനല്‍ സര്‍വിസ് സ്‌കീം കോഡിനേറ്റര്‍ ശ്രീകുമാര്‍, ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ നേച്ചര്‍ ക്ലബ് കോഡിനേറ്റര്‍ നീന, സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ ടി വി അനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."