HOME
DETAILS

മുഖം മിനുക്കുന്ന ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍

  
backup
January 03 2019 | 05:01 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%92%e0%b4%b2%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b

ഒലവക്കോട്: പാലക്കാട് ജങ്ഷന്‍ കൂടിയായ ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെ പാതയില്‍. നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി മുഖം മിനുക്കാനൊരുങ്ങുകയാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍. കെട്ടിടം പുതിയ നിറത്തിലും മട്ടിലും മാറ്റങ്ങളുമോടെയാണ് ഇനി യാത്രക്കാരെ സ്വാഗതം ചെയ്യുക. ഈ നവീകരണത്തിന്റെ പ്രഥമ ഘട്ടമെന്നോണം പ്ലാറ്റ്‌ഫോമുകളില്‍ തറയോടുപാകല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞു.
നിലവിലുള്ള പഴയ തറയോടുകളൊക്കെ മാറ്റി പുതിയ തറയോടുകള്‍ പതിക്കും. നവീകരണത്തിന്റെ ഭാഗമായി പുതുവര്‍ഷം മുതല്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഭിനശേഷി സൗഹൃദ പ്ലാറ്റ് ഫോമുകള്‍ സജ്ജമാകും. തറകളിലും പ്ലാറ്റഫോമുകള്‍ക്കു സമീപത്തും അലക്ഷ്യമായി കാണുന്ന കേബിളുകളെല്ലാം ഭൂമിക്കടിയിലൂടെ വലിക്കുനന്നതിനുള്ള നൂതന പദ്ധതി കളാണ് നടപ്പിലാക്കുന്നത്. ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെ പഴയ തറയോടു മാറ്റി പുതിയവ പതിക്കല്‍ തുടങ്ങി കഴിഞ്ഞു.
ഇതിനു പുറമെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും മേല്‍ക്കുരകളും നിര്‍മിക്കുന്നതിനാല്‍ എല്ലാ യാത്രക്കാരും ഇനി മുതല്‍ മഴയും വെയിലും കൊള്ളാതെ നില്‍ക്കാനാവും. മുന്‍വശത്തെ പാസേല്‍ ബുക്കിങ് ഓഫിസിനടുത്തുള്ള രണ്ടാം കവാടത്തിനു സമീപം വാഹനപാര്‍ക്കിനും കൂടി സൗകര്യമൊരുക്കുന്നുണ്ട്. ഇവിടെ ഇന്റര്‍ലോക്ക് ടൈല്‍സുകഗള്‍ പതിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് സുഗമമായി നിര്‍ത്താനാവും. പാര്‍ക്കിങിനായി കണ്ടെത്തിയ സ്ഥലം വൃത്തിയാക്കിയതോടെ കോണ്‍ട്രാക്ട് നല്‍കിയുള്ള പാര്‍ക്കിങ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടും.
കാടുപിടിച്ചു കിടന്നിരുന്ന പാര്‍ക്കിങ് കേന്ദ്രം ഇനിമുതല്‍ ഇവിടെ സിരക്ഷിത കേന്ദ്രമായിരിക്കും. റെയില്‍വേ സ്റ്റേഷനകത്തെ ഓട്ടോ പ്രീ-പെയ്ഡ് ബൂത്തും കഴിഞ്ഞ ദിവസം തുറന്നുകൊടുത്തു. നേരത്തെ റെയില്‍വേ പാര്‍ക്കിങ് ഫീസ് കുത്തനെ കൂടിയതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി എസ്‌കലേറ്ററും റാമ്പും സ്ഥാപിച്ചിരുന്നു. ജില്ലയിലെ പ്രധാന റെയില്‍വെ സ്റ്റേഷന്‍ കൂടിയായ ഒലവക്കോട് റെയില്‍വെ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിരവധി നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago