HOME
DETAILS
MAL
ഷറപ്പോവയ്ക്ക് വിലക്ക്: ശരിയായ നടപടിയെന്ന് ഫെഡറര്‍
backup
June 09 2016 | 23:06 PM
മ്യൂണിക്ക്: ഉത്തേജക ഉപയോഗത്തില്‍ മരിയ ഷറപ്പോവയെ വിലക്കിയത് ശരിയായ നടപടിയെന്ന് ടെന്നീസ് സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍. ഉത്തേജക ഉപയോഗത്തിനെതിരേ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ച്ചയുമില്ല. മെല്‍ഡോണിയം നിരോധിത മരുന്നാണെന്ന് അറിയില്ലെന്നാണ് ഷറപ്പോവ പറഞ്ഞത്. എന്നാല്‍ എന്തെല്ലാം കഴിക്കുന്നു എന്ന് ഓരോ താരവും അറിഞ്ഞിരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇത്തരം നടപടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."