മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു: കൊടിക്കുന്നില്‍
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് മൂലമാണ് സുപ്രീംകോടതിയില്‍നിന്നു എതിരായി വിധി വന്നത്.
ഈ വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണ്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ ഒന്നടങ്കം റിവ്യൂ പെറ്റീഷന് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അതിനെ പുച്ഛത്തോടു കൂടിയാണ് കണ്ടത്. സുപ്രീംകോടതി വിധിയുടെ പേരില്‍ വിശ്വാസി സമൂഹത്തിന്റെ മുഴുവന്‍ എതിര്‍പ്പുകളും മറി കടന്ന് ധൃതി പിടിച്ച് യുവതികളെ ശബരിമലയില്‍ കയറ്റാനാണ് പിണറായി വിജയനും സി.പി.എമ്മും തുടക്കം മുതലേ ശ്രമിച്ചു കൊണ്ടിരുന്നതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
ജനാധിപത്യ രീതിയില്‍ സമരം ചെയ്ത കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസിനെ ഉപയോഗിച്ച് നേരിടാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."