HOME
DETAILS

അഞ്ജു താരങ്ങളെ റാഞ്ചുന്നത് കര്‍ണാടകയിലേക്ക് യു.എച്ച് സിദ്ദീഖ്

  
backup
June 09 2016 | 23:06 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9c%e0%b5%81-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b1%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

ദേശീയ അത്‌ലറ്റിക്ക് ക്യാംപ് കോ ഓര്‍ഡിനേറ്ററുടെ ചട്ടലംഘനവും ചര്‍ച്ചയാവുന്നു
ചുമതല  കേരളത്തിലെ കായിക വികസനം;

ആലപ്പുഴ: ദേശീയ അത്‌ലറ്റിക് ക്യാംപിന്റെ കോ ഓര്‍ഡിനേറ്ററായ അഞ്ജു ബോബി ജോര്‍ജിന്റെ പ്രവര്‍ത്തനം ചട്ടംലംഘിച്ച്. സംസ്ഥാന കായിക രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കര്‍ണാടകയിലെ സ്വന്തം അക്കാദമിയിലേക്ക് കൗമാര താരങ്ങളെ റാഞ്ചുന്നു. ദേശീയ അത്‌ലറ്റിക് ക്യാംപിന്റെ കോ ഓര്‍ഡിനേറ്ററായി കസ്റ്റംസില്‍ നിന്നു ഡപ്യൂട്ടേഷനിലാണ് അഞ്ജു ബോബി ജോര്‍ജിനെ നിയമിച്ചത്. മുഴുവന്‍ സമയം ക്യാംപില്‍ കാണണമെന്നാണ് ചട്ടം. എന്നാല്‍, ഇതു ലംഘിച്ചാണ് കേരളത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായും ബംഗളൂരുവിലെ അഞ്ജു- ബോബി സ്‌പോര്‍ട്‌സ് അക്കാദമിയിലുമായി മുന്‍ താരം പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ ആരംഭിച്ച സ്വന്തം അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് അഞ്ജു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തിരുന്നു ആനുകൂല്യങ്ങള്‍ കൈപ്പറ്റി കേരളത്തിലെ കായിക താരങ്ങളെ മികച്ച പരിശീലന വാഗ്ദാനം നല്‍കി ബംഗളൂരുവിലെ സ്വന്തം അക്കാദമിയിലേക്ക് കൊണ്ടു പോകുന്നതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ലോകോത്തര താരങ്ങളുടെ കീഴില്‍ മികച്ച പരിശീലനമാണ്  അക്കാദമിയില്‍ വാഗ്ദാനം ചെയ്യുന്നത്. അഞ്ജുവിന്റെ വാഗ്ദാനത്തില്‍ മോഹിച്ച് മരിയ ജയ്‌സണ്‍, രുഗ്മ ഉദയന്‍ ഉള്‍പ്പടെ ദേശീയ ജൂനിയര്‍ താരങ്ങള്‍ അക്കാദമിയില്‍ ചേര്‍ന്നു കഴിഞ്ഞു. ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റ് നടന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും അഞ്ജുവും ഭര്‍ത്താവ് ബോബിയും എത്തിയിരുന്നു. മൂന്നു ദിവസം ഇവിടെ താമസിച്ചാണ് റിക്രൂട്ട്‌മെന്റ് നടത്തിയത്.
എന്നാല്‍, കേരളത്തിലെ കായിക രംഗത്തു മികച്ച പരിശീലന സൗകര്യങ്ങള്‍ ഉള്‍പ്പടെ ഒരുക്കി നല്‍കാന്‍ ചുമതലപ്പെട്ടയാള്‍ ഇവിടെ നിന്നു കര്‍ണാടകയിലേക്ക് കായിക താരങ്ങളെ റാഞ്ചുന്നത് പരീശിലകരുടെ പ്രതിഷേധത്തിന് ഇടയാക്കി.
അഞ്ജു കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ തങ്ങള്‍ എതിരല്ലെന്നും, എന്നാല്‍ കായിക സംഘടനയുടെ തലപ്പത്തിരുന്ന് അന്യ സംസ്ഥാനത്തേക്ക് താരങ്ങളെ കൊണ്ടു പോകുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും പരിശീലകര്‍ വ്യക്തമാക്കിയിരുന്നു. മുന്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നോമിനിയായാണ് അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു ഉള്‍പ്പടെ പ്രമുഖരെ വെട്ടിയായിരുന്നു അഞ്ജുവിന്റെ നിയമനം. പൂര്‍ണ സമയം പ്രവര്‍ത്തിക്കേണ്ട സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് തസ്തികയില്‍ ബംഗളൂരുവില്‍ സ്ഥിരതാമസക്കാരിയായ അഞ്ജുവിനെ നിയമിച്ചപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, എന്തിനും ഉടക്കിടുന്ന ധനകാര്യ വകുപ്പിലെ ഉന്നതര്‍ ബംഗളൂരുവില്‍ നിന്നു കേരളത്തില്‍ വന്നു പോകുന്നതിന് അഞ്ജുവിനു വിമാന ടിക്കറ്റ് അനുവദിക്കുന്നതില്‍ ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. ദേശീയ രാജ്യാന്തര കായിക മേളയില്‍ മെഡലുകള്‍ വാരിക്കൂട്ടിയ താരങ്ങള്‍ക്ക് പ്രഖ്യാപിച്ച സമ്മാന തുക വിതരണം ചെയ്യാത്ത സാഹചര്യം നിലനില്‍ക്കുമ്പോഴാണ് വിമാന യാത്രയിലെ ഈ ധൂര്‍ത്ത്.
അതിനിടെ ദേശീയ അത്‌ലറ്റിക് ക്യാംപിന്റെ കോ ഓര്‍ഡിനേറ്ററായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാത്തതിനെതിരേയും അഞ്ജുവിനെതിരേ പരാതി ഉയര്‍ന്നിട്ടുണ്ട്. ചട്ടം പാലിച്ച് മുഴുവന്‍ സമയവും ദേശീയ ക്യാംപില്‍ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഇക്കാര്യം ഒളിംപ്യന്‍മാരടക്കമുള്ള പരിശീലകര്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ജു അധ്യക്ഷ സ്ഥാനത്തേക്കു വന്നതോടെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കായിക രംഗത്തുള്ളവര്‍ ഏറെ മാറ്റം പ്രതീക്ഷിച്ചു. എന്നാല്‍, മതിയായ യോഗ്യതയില്ലാത്ത സഹോദരനെ 80,000 രൂപ ശമ്പളത്തിന് പിന്‍വാതിലിലൂടെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിയമിക്കാന്‍ ഉത്തരവിറക്കി പുലിവാല് പിടിക്കുകയാണ് അവര്‍ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago