HOME
DETAILS

ബാലചൂഷണമുക്ത കേരളത്തിനായി ശരണബാല്യം പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ അംഗീകാരം

  
backup
January 09, 2020 | 3:23 PM

sharanabalyam-project-issue-1234

തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണമുക്ത കേരളത്തിനായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ച ശരണബാല്യം പദ്ധതിയ്ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേന്ദ്ര വനിത ശിശു വികസന മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ ശരണബാല്യം പദ്ധതിയെ നൂതനപദ്ധതിയായി അംഗീകരിച്ച് ഇന്നവേഷന്‍ ഗ്രാന്റിന് തെരഞ്ഞെടുത്തത്.
ഇതോടൊപ്പം സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്കും ഗ്രാന്റ് അനുവദിച്ചതായും അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലുള്ള ചില്‍ഡ്രന്‍ ഹോമുകള്‍ക്ക് നിര്‍മാണത്തിനുള്ള ഗ്രാന്റും തിരുവനന്തപുരത്തേയും തൃശൂരിലേയും ഒബ്‌സര്‍വേഷന്‍ ഹോമുകള്‍ക്കും പാലക്കാട്ടെ ഒരു ചില്‍ഡ്രന്‍ ഹോമിനും റിനവേഷന്‍ ഗ്രാന്റുമാണ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
2017ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതിയാണ് ശരണബാല്യം.

ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍, തെരുവില്‍ അലയുന്നതും ഭിക്ഷ യാചിക്കുന്നതുമായ കുട്ടികള്‍, മനുഷ്യക്കടത്തിനു വിധേയമാകുന്ന കുട്ടികള്‍, സ്‌കൂള്‍ പഠനം ഉപേക്ഷിച്ച കുട്ടികള്‍, തുടര്‍ച്ചയായി സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികള്‍ എന്നിവരെ കണ്ടെത്തി സംരക്ഷിക്കുകയാണ് ശരണബാല്യത്തിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ പത്തനംതിട്ടയ്ക്ക് പുറമേ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. ഇതുവരെ 272 കുട്ടികളേയാണ് മോചിപ്പിച്ച് പുന:രധിവസിപ്പിച്ചത്.

ജില്ലകളില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ബോധവല്‍കരണം നല്‍കുന്നതിന് തെരുവു നാടകങ്ങളും ജില്ലകളിലെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടും പഞ്ചായത്തുതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തികൊണ്ട് ജില്ലാതല പരിശീലനവും നടത്തിവരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

3 മണിക്കൂർ ഡ്രൈവിംഗിൽ നിന്ന് 1.40 മണിക്കൂർ ട്രെയിൻ യാത്രയിലേക്ക്; അബ്ദുൾറഹ്മാന്റെ ജീവിതം മാറ്റിമറിച്ച് ഇത്തിഹാദ് റെയിൽ

uae
  •  21 days ago
No Image

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍; മെറ്റ ഉദ്യോഗസ്ഥരേ വിളിച്ചുവരുത്താന്‍ കേന്ദ്രത്തിന്റെ നീക്കം

National
  •  21 days ago
No Image

നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ മറിഞ്ഞു; അഞ്ച് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  21 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കരന് ജാമ്യം

Kerala
  •  21 days ago
No Image

മൈക്രോവേവ് 'സ്ലിം' ചലഞ്ച്: കുട്ടികൾക്ക് പൊള്ളലേൽക്കാൻ സാധ്യത; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  21 days ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  21 days ago
No Image

കേരളത്തില്‍ എയിംസിന് നാല് അനുയോജ്യ സ്ഥലങ്ങള്‍ കണ്ടെത്തി; ഏക്കർ കണക്കിന് സ്ഥലം വിട്ടുതരാൻ നിരവധി ആളുകൾ ഉണ്ട്; കെ. മുരളീധരന്‍

Kerala
  •  21 days ago
No Image

'അതിഥി തൊഴിലാളികളെക്കുറിച്ചുള്ള പരാമര്‍ശം ലജ്ജാകരം'; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കെ സച്ചിദാനന്ദന്‍

Kerala
  •  21 days ago
No Image

വേനലവധിക്ക് നാട്ടിലേക്ക് പോകുന്നവർക്കായി ദുബൈ പൊലിസിന്റെ 24x7 സ്മാർട്ട് ഹോം സെക്യൂരിറ്റി സിസ്റ്റം; എങ്ങനെ രജിസ്റ്റർ ചെയ്യാം?

uae
  •  21 days ago
No Image

യുഎഇയിൽ ഉച്ചസമയത്തെ ഡെലിവറി: ജോലി ചെയ്യണോ വേണ്ടയോ എന്ന് റൈഡർമാർക്ക് തീരുമാനിക്കാം; തണലൊരുക്കാൻ 12,000 വിശ്രമകേന്ദ്രങ്ങൾ

uae
  •  21 days ago